ഹാരി കെയ്ൻ
മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോളില്‍ റിക്കാര്‍ഡ് കുറിച്ച് എഫ്സി ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്ന്‍. ബുണ്ടസ് ലിഗയില്‍ അതിവേഗം 100 ഗോള്‍ നേടുന്ന താരമെന്ന റിക്കാര്‍ഡാണ് ഹാരി കെയ്ന്‍ സ്വന്തമാക്കിയത്.
എഫ്സി യൂണിയന് ബെര്‍ലിന്‍ എതിരായ ഹോം മത്സരത്തില്‍ ഇരട്ടഗോള്‍ സ്വന്തമാക്കിയാണ് ഇംഗ്ലീഷ് താരത്തിന്റെ റിക്കാര്‍ഡ് നേട്ടം. 39 (പെനാല്‍റ്റി), 54 മിനിറ്റുകളിലായിരുന്നു കെയ്ന്റെ ഗോളുകള്‍. മത്സരത്തില്‍ ബയേണ്‍ മ്യൂണിക് 7-0ന്റെ ആധികാരിക ജയം ആഘോഷിച്ചു.
ഫ്രഞ്ച് താരം മൈക്കല്‍ ഒലിസ് ബയേണ്‍ മ്യൂണിക്കിനായി ആദ്യഹാട്രിക് നേടിയ മത്സരവുമായിരുന്നു. 43, 73, 76 മിനിറ്റുകളിലായിരുന്നു ഒലിസിന്റെ ഗോളുകള്‍. യമാല്‍ മുസിയാല (18-ാം മിനിറ്റ്) ആയിരുന്നു ബയേണിന്റെ ഗോള്‍വേട്ടയ്ക്കു തുടക്കമിട്ടത്. ഇസ്മയില്‍ സൈബാരിയുടെ (70-ാം മിനിറ്റ്) വകയായിരുന്നു മറ്റൊരു ഗോള്‍.
49 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ്
അതിവേഗം 100 ഗോളില്‍ 49 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡാണ് ഹാരി കെയ്ന്‍ തകര്‍ത്തത്. ബുണ്ടസ് ലിഗയില്‍ 100 ഗോളിനായി ഹാരി കെയ്നു വേണ്ടിവന്നത് 98 മത്സരങ്ങള്‍ മാത്രം. 1977ല്‍ ഡീറ്റര്‍ മ്യുള്ളര്‍ 129 മത്സരങ്ങളില്‍ 100 ഗോള്‍ തികച്ചതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.
Tags : Munich Harry Kane GermanBundesliga Sports