Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harry Kane

ഹ​ണ്‍​ഡ്ര​ഡ് ഹാ​രി

മ്യൂ​ണി​ക്: ജ​ര്‍​മ​ന്‍ ബു​ണ്ട​സ് ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ റി​ക്കാ​ര്‍​ഡ് കു​റി​ച്ച് എ​ഫ്‌​സി ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്‍റെ ഇം​ഗ്ലീ​ഷ് താ​രം ഹാ​രി കെ​യ്ന്‍. ബു​ണ്ട​സ് ലി​ഗ​യി​ല്‍ അ​തി​വേ​ഗം 100 ഗോ​ള്‍ നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡാ​ണ് ഹാ​രി കെ​യ്ന്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

എ​ഫ്‌​സി യൂ​ണി​യ​ന്‍ ബെ​ര്‍​ലി​ന് എ​തി​രാ​യ ഹോം ​മ​ത്സ​ര​ത്തി​ല്‍ ഇ​ര​ട്ട​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യാ​ണ് ഇം​ഗ്ലീ​ഷ് താ​ര​ത്തി​ന്‍റെ റി​ക്കാ​ര്‍​ഡ് നേ​ട്ടം. 39 (പെ​നാ​ല്‍​റ്റി), 54 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു കെ​യ്‌​ന്‍റെ ഗോ​ളു​ക​ള്‍. മ​ത്സ​ര​ത്തി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക് 7-0ന്‍റെ ​ആ​ധി​കാ​രി​ക ജ​യം ആ​ഘോ​ഷി​ച്ചു.

ഫ്ര​ഞ്ച് താ​രം മൈ​ക്ക​ല്‍ ഒ​ലി​സ് ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നാ​യി ആ​ദ്യ​ഹാ​ട്രി​ക് നേ​ടി​യ മ​ത്സ​ര​വു​മാ​യി​രു​ന്നു. 43, 73, 76 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഒ​ലി​സി​ന്‍റെ ഗോ​ളു​ക​ള്‍. യ​മാ​ല്‍ മു​സി​യാ​ല (18-ാം മി​നി​റ്റ്) ആ​യി​രു​ന്നു ബ​യേ​ണി​ന്‍റെ ഗോ​ള്‍​വേ​ട്ട​യ്ക്കു തു​ട​ക്ക​മി​ട്ട​ത്. ഇ​സ്മ​യി​ല്‍ സൈ​ബാ​രി​യു​ടെ (70-ാം മി​നി​റ്റ്) വ​ക​യാ​യി​രു​ന്നു മ​റ്റൊ​രു ഗോ​ള്‍.

49 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ര്‍​ഡ്

അ​തി​വേ​ഗം 100 ഗോ​ളി​ല്‍ 49 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ര്‍​ഡാ​ണ് ഹാ​രി കെ​യ്ന്‍ ത​ക​ര്‍​ത്ത​ത്. ബു​ണ്ട​സ് ലി​ഗ​യി​ല്‍ 100 ഗോ​ളി​നാ​യി ഹാ​രി കെ​യ്‌​നു വേ​ണ്ടി​വ​ന്ന​ത് 98 മ​ത്സ​ര​ങ്ങ​ള്‍ മാ​ത്രം. 1977ല്‍ ​ഡീ​റ്റ​ര്‍ മ്യു​ള്ള​ര്‍ 129 മ​ത്സ​ര​ങ്ങ​ളി​ല്‍ 100 ഗോ​ള്‍ തി​ക​ച്ച​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ്.

Sports

റി​​ക്കാ​​ര്‍​ഡ് ഹാ​​രി

മ്യൂ​​ണി​​ക്: ജ​​ര്‍​മ​​ന്‍ ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്‌​​ബോ​​ള്‍ ച​​രി​​ത്ര​​ത്തി​​ല്‍ അ​​തി​​വേ​​ഗ​​ത്തി​​ല്‍ 100 ഗോ​​ള്‍ പ​​ങ്കാ​​ളി​​ത്ത​​മെ​​ന്ന റി​​ക്കാ​​ര്‍​ഡ് കു​​റി​​ച്ച് ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ ഇം​​ഗ്ലീ​​ഷ് താ​​രം ഹാ​​രി കെ​​യ്ന്‍.

ഹൈ​​ഡ​​ന്‍​ഹൈ​​മി​​നെ​​തി​​രാ​​യ ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ 90+2-ാം മി​​നി​​റ്റി​​ല്‍ ഗോ​​ള്‍ നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് റി​​ക്കാ​​ര്‍​ഡ് കു​​റി​​ക്ക​​പ്പെ​​ട്ട​​ത്.മ​​ത്സ​​ര​​ത്തി​​ല്‍ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് 4-0ന്‍റെ ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി.

81 ഗോ​​ളും 19 അ​​സി​​സ്റ്റും ഉ​​ള്‍​പ്പെ​​ടെ​​യാ​​ണ് ബു​​ണ്ട​​സ് ലി​​ഗ​​യി​​ല്‍ ഹാ​​രി കെ​​യ്‌​​ന്‍റെ 100 ഗോ​​ള്‍ പ​​ങ്കാ​​ളി​​ത്തം. 78 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്നാ​​ണി​​ത്. 119 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 100 ഗോ​​ള്‍ പ​​ങ്കാ​​ളി​​ത്തം ന​​ട​​ത്തി​​യ ആ​​ര്യ​​ന്‍ റോ​​ബ​​ന്‍റെ റി​​ക്കാ​​ര്‍​ഡ് ഇ​​തോ​​ടെ പി​​ന്ത​​ള്ള​​പ്പെ​​ട്ടു.

സീ​​സ​​ണി​​ല്‍ ഇം​​ഗ്ലീ​​ഷ് താ​​ര​​ത്തി​​ന്‍റെ ഗോ​​ള്‍ നേ​​ട്ടം 30 ആ​​യി. യൂ​​റോ​​പ്യ​​ന്‍ ക്ല​​ബ് ലോ​​ക​​ത്തി​​ല്‍ ഗോ​​ള്‍ വേ​​ട്ട​​യി​​ലും കെ​​യ്ന്‍ ഒ​​ന്നാ​​മ​​തെ​​ത്തി. 2025 ക​​ല​​ണ്ട​​ര്‍​വ​​ര്‍​ഷ​​ത്തി​​ല്‍ 60 ഗോ​​ള്‍ ഹാ​​രി തി​​ക​​ച്ചു.

Latest News

Corehub Up