മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോള്‍ ചരിത്രത്തില്‍ അതിവേഗത്തില്‍ 100 ഗോള്‍ പങ്കാളിത്തമെന്ന റിക്കാര്‍ഡ് കുറിച്ച് ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്ന്‍.
ഹൈഡന്ഹൈമിനെതിരായ ഹോം മത്സരത്തില്‍ 90+2-ാം മിനിറ്റില്‍ ഗോള്‍ നേടിയതോടെയാണ് റിക്കാര്‍ഡ് കുറിക്കപ്പെട്ടത്.മത്സരത്തില്‍ ബയേണ്‍ മ്യൂണിക് 4-0ന്റെ ജയം സ്വന്തമാക്കി.
81 ഗോളും 19 അസിസ്റ്റും ഉള്‍പ്പെടെയാണ് ബുണ്ടസ് ലിഗയില്‍ ഹാരി കെയ്ന്റെ 100 ഗോള്‍ പങ്കാളിത്തം. 78 മത്സരങ്ങളില്നിന്നാണിത്. 119 മത്സരങ്ങളില്‍ 100 ഗോള്‍ പങ്കാളിത്തം നടത്തിയ ആര്യന് റോബന്റെ റിക്കാര്‍ഡ് ഇതോടെ പിന്തള്ളപ്പെട്ടു.
സീസണില്‍ ഇംഗ്ലീഷ് താരത്തിന്റെ ഗോള്‍ നേട്ടം 30 ആയി. യൂറോപ്യന്‍ ക്ലബ് ലോകത്തില്‍ ഗോള്‍ വേട്ടയിലും കെയ്ന്‍ ഒന്നാമതെത്തി. 2025 കലണ്ടര്‍വര്‍ഷത്തില്‍ 60 ഗോള്‍ ഹാരി തികച്ചു.
Tags : Harry Kane Bayern Munich's English star German Bundesliga Football