Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : German Bundesliga Football

റി​​ക്കാ​​ര്‍​ഡ് ഹാ​​രി

മ്യൂ​​ണി​​ക്: ജ​​ര്‍​മ​​ന്‍ ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്‌​​ബോ​​ള്‍ ച​​രി​​ത്ര​​ത്തി​​ല്‍ അ​​തി​​വേ​​ഗ​​ത്തി​​ല്‍ 100 ഗോ​​ള്‍ പ​​ങ്കാ​​ളി​​ത്ത​​മെ​​ന്ന റി​​ക്കാ​​ര്‍​ഡ് കു​​റി​​ച്ച് ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ ഇം​​ഗ്ലീ​​ഷ് താ​​രം ഹാ​​രി കെ​​യ്ന്‍.

ഹൈ​​ഡ​​ന്‍​ഹൈ​​മി​​നെ​​തി​​രാ​​യ ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ 90+2-ാം മി​​നി​​റ്റി​​ല്‍ ഗോ​​ള്‍ നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് റി​​ക്കാ​​ര്‍​ഡ് കു​​റി​​ക്ക​​പ്പെ​​ട്ട​​ത്.മ​​ത്സ​​ര​​ത്തി​​ല്‍ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് 4-0ന്‍റെ ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി.

81 ഗോ​​ളും 19 അ​​സി​​സ്റ്റും ഉ​​ള്‍​പ്പെ​​ടെ​​യാ​​ണ് ബു​​ണ്ട​​സ് ലി​​ഗ​​യി​​ല്‍ ഹാ​​രി കെ​​യ്‌​​ന്‍റെ 100 ഗോ​​ള്‍ പ​​ങ്കാ​​ളി​​ത്തം. 78 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്നാ​​ണി​​ത്. 119 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 100 ഗോ​​ള്‍ പ​​ങ്കാ​​ളി​​ത്തം ന​​ട​​ത്തി​​യ ആ​​ര്യ​​ന്‍ റോ​​ബ​​ന്‍റെ റി​​ക്കാ​​ര്‍​ഡ് ഇ​​തോ​​ടെ പി​​ന്ത​​ള്ള​​പ്പെ​​ട്ടു.

സീ​​സ​​ണി​​ല്‍ ഇം​​ഗ്ലീ​​ഷ് താ​​ര​​ത്തി​​ന്‍റെ ഗോ​​ള്‍ നേ​​ട്ടം 30 ആ​​യി. യൂ​​റോ​​പ്യ​​ന്‍ ക്ല​​ബ് ലോ​​ക​​ത്തി​​ല്‍ ഗോ​​ള്‍ വേ​​ട്ട​​യി​​ലും കെ​​യ്ന്‍ ഒ​​ന്നാ​​മ​​തെ​​ത്തി. 2025 ക​​ല​​ണ്ട​​ര്‍​വ​​ര്‍​ഷ​​ത്തി​​ല്‍ 60 ഗോ​​ള്‍ ഹാ​​രി തി​​ക​​ച്ചു.

Latest News

Corehub Up