പ്രതീകാത്മക ചിത്രം
അടൂർ: അടൂരിൽ ആംബുലൻസ് അപകടത്തിൽപെട്ടു. അടൂർ പുതുശേരി ഭാഗത്തുവച്ച് വിദേശ വനിതയുടെ മൃതദേഹവുമായി പോയ ആംബുലൻസാണ് അപകടത്തിൽപെട്ടത്.
അപകടത്തിൽ ആംബുലൻസ് ഡ്രൈവറായ കോട്ടയം സ്വദേശി ഷൈജുവിന് പരിക്കേറ്റു. കോട്ടയത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനിടെയാണ് വാഹനം അപകടത്തിൽപെട്ടത്.
Tags : Ambulance Accident Injured Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs