x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്; തൊ​ഴി​ൽ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ലേ​ബ​ർ ക​മ്മീ​ഷ​ണ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു

വെബ് ഡെസ്ക്
Published: September 19, 2026 08:35 PM IST | Updated: September 19, 2026 08:35 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് തൊ​ഴി​ൽ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ കെ.​ശ്രീ​ലാ​ലി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. കേ​ര​ള ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കൂ​ടി​യാ​ണ് ശ്രീ​ലാ​ൽ.

ക്ഷേ​മ​നി​ധി ബോ​ർ​ഡ് സി​ഇ​ഒ ആ​യി​രി​ക്കെ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മൊ​ബൈ​ൽ ഫോ​ണു​ക​ൾ വാ​ങ്ങി​യ​തി​ലും യാ​ത്രാ​ബ​ത്ത​യും മ​റ്റ് ചെ​ല​വു​ക​ളും അ​ന​ധി​കൃ​ത​മാ​യി കൈ​പ്പ​റ്റി​യ​തി​ലും ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നാ​ണ് പ​രാ​തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​യി​ൽ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​സ്പെ​ൻ​ഷ​ൻ.

Tags : Suspended Labour Department Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash

Recent News

Corehub Up