ഐ.എം. വിജയൻ, റൊണാൾഡീഞ്ഞോ
കൊച്ചി: റൊണാൾഡീഞ്ഞോ അടക്കമുള്ള ലോക ഫുട്ബോളിലെ ഇതിഹാസതാരങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ നേരിടാൻ കൊച്ചിയിലെത്തുന്നു.
ഗാമന്‍ സ്പോര്‍ട്സ് സംഘടിപ്പിക്കുന്ന ഈ മത്സരം, കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ 23ന് വൈകുന്നേരം 7.30ന് അരങ്ങേറും. മത്സരം കായികമന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും.
‘റിട്ടേണ്‍ ഓഫ് ദി ടൈറ്റന്‍സ്’ എന്ന ബാനറില്‍ നടത്തപ്പെടുന്ന ഈ പ്രദര്‍ശന മത്സരങ്ങളുടെ പരമ്പരയിലെ സെലിബ്രിറ്റി ബ്രാന്‍ഡ് അംബാസഡറായി ബോചെ തെരഞ്ഞെടുക്കപ്പെട്ടു.
ബോചെ സിനിമാനിയ എന്ന പേരിലുള്ള യുട്യൂബ് ചാനലില്‍ ‘നോ ഡ്രഗ്സ്’ എന്ന് കമന്റ് ചെയ്യുന്നവരില്‍നിന്ന് 500 പേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് മത്സരത്തിന്റെ ടിക്കറ്റ് സൗജന്യമായി നല്‍കും. കൂടാതെ, ഒരു ഭാഗ്യശാലിക്ക് 1,25,000 രൂപ വില വരുന്ന വിവിഐപി ടിക്കറ്റും ലഭിക്കും.
മത്സരത്തോടനുബന്ധിച്ച് ലഹരിക്കെതിരേ യുവജനങ്ങളെ ബോധവത്കരിക്കുന്നതിനും ഓപ്പറേഷൻ തൂഫാന് പിന്തുണയേകുന്നതിനുമായി നടത്തുന്ന ബൈക്ക് റാലി 21ന് വൈകുന്നേരം അഞ്ചിന് ആലുവയിൽനിന്ന് ബോചെ ഫ്ലാഗ് ഓഫ് ചെയ്യും.
റാലി ഏഴോടെ നെഹ്റു സ്റ്റേഡിയത്തിൽ അവസാനിക്കും. ബൈക്ക് റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക്, ഫുട്ബോള്‍ മത്സരത്തിന്റെ സൗജന്യ ടിക്കറ്റുകളും ജേഴ്സികളും ലഭിക്കും. പങ്കെടുക്കാൻ എത്തുന്നവർ 7994811116 എന്ന വാട്സാപ്പ് നമ്പറിൽ പേരും ഫോൺ നമ്പറും അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Tags : ReturoftheTitans Boche Celebrity BrandAmbassador Business