x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​രെ കൈ​വി​ട്ട സ​ർ​ക്കാ​രി​നെ ക​ർ​ഷ​ക​രും കൈ​വി​ട്ടു; ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ വി​മ​ർ​ശ​നം

വെബ് ഡെസ്‌ക്
Published: September 20, 2026 12:58 AM IST | Updated: September 20, 2026 12:58 AM IST

പി​ണ​റാ​യി വിജയൻ

ആ​ല​പ്പു​ഴ: കേ​ര​ള ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം. നെ​ൽ​ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ പ​ത്തു​വ​ർ​ഷ​ത്തെ പി​ണ​റാ​യി സ​ർ​ക്കാ​ർ ഒ​ന്നും​ചെ​യ്തി​ല്ലെ​ന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

പി​ണ​റാ​യി സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ ത​ഴ​ഞ്ഞെ​ന്നും ക​ർ​ഷ​ക​സം​ഘം ഭ​ര​ണ​വി​ലാ​സം സം​ഘ​ട​നാ​യി മാ​റി​യെ​ന്നു​മാ​ണ് സ​മ്മേ​ള​ന​ത്തി​ലെ ഗ്രൂ​പ്പ് ച​ർ​ച്ച​യി​ൽ ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്. ആ​ല​പ്പു​ഴ​യി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റി കൃ​ഷി ന​ശി​ക്കു​ന്നു. എ​ന്നാ​ൽ ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും ച​ർ​ച്ച​യി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

എ​ന്നാ​ൽ കേ​ര​ളം താ​ങ്ങു​വി​ല താ​ഴ്ത്തി. ക​ർ​ഷ​ക​രെ ത​ഴ​ഞ്ഞ​വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ളും കൈ​വി​ട്ടു​വെ​ന്നും ച​ർ​ച്ച​യി​ൽ ആ​രോ​പ​ണ​മു​ണ്ടാ​യി.

സ​ർ​ക്കാ​ർ വ​ൻ​കി​ട പ​ദ്ധ​തി​ക​ളി​ൽ അ​ഭി​ര​മി​ച്ചു. അ​ടി​സ്ഥാ​ന​വി​ഭാ​ഗ​ങ്ങ​ളെ ത​ഴ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​രെ മ​റ​ന്നു. ഇ​തി​നാ​ലാ​ണ് ജ​നം തി​രി​ച്ച​ടി ന​ൽ​കി​യ​ത്. ഇ​നി​യെ​ങ്കി​ലും പ​ഠി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : Criticism KarshakaSangham LDF PinarayiVijayan CPM NewsUpdate Headlines

Recent News

Corehub Up