x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​പി​ഐ ഇ​ട​പാ​ടു​ക​ള്‍​ക്ക് ചാ​ര്‍​ജ് ; സ്വ​​​​ര്‍​ണവ്യാ​​​​പാ​​​​ര മേ​​​​ഖ​​​​ല​​​​യ്ക്കു ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കും

സ്വ​​​ന്തം ലേ​​​ഖി​​​ക
Published: September 20, 2026 01:29 AM IST | Updated: September 20, 2026 01:29 AM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: യു​​​​പി​​​​ഐ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍​ക്ക് ചാ​​​​ര്‍​ജ് ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ നീ​​​​ക്കം രാ​​​​ജ്യ​​​​ത്തെ സ്വ​​​​ര്‍​ണ​​​വ്യാ​​​​പാ​​​​ര​​​​മേ​​​​ഖ​​​​ല​​​​യ്ക്കും ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കും ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കും.

സം​​​​സ്ഥാ​​​​ന​​​​ത്ത് ഒ​​​​രു വ​​​​ര്‍​ഷം ഏ​​​​ക​​​​ദേ​​​​ശം 50,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ യു​​​​പി​​​​ഐ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളാ​​​​ണു ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​രു ഇ​​​​ട​​​​പാ​​​​ടി​​​​ന്‍റെ ശ​​​​രാ​​​​ശ​​​​രി തു​​​​ക 20,000 രൂ​​​​പ​​​​യാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കി​​​​യാ​​​​ല്‍ ഏ​​​​ക​​​​ദേ​​​​ശം 2.5 കോ​​​​ടി​​​​യു​​​​ടെ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ ഉ​​​​ണ്ടാ​​​​കും. ഓ​​​​രോ ഇ​​​​ട​​​​പാ​​​​ടി​​​​നും പ​​​​ര​​​​മാ​​​​വ​​​​ധി 300 രൂ​​​​പ എ​​​​ന്ന​​​നി​​​​ര​​​​ക്കി​​​​ല്‍ ചാ​​​​ര്‍​ജ് ഈ​​​​ടാ​​​​ക്കി​​​​യാ​​​​ല്‍ വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ ഏ​​​​ക​​​​ദേ​​​​ശം 750 കോ​​​​ടി രൂ​​​​പ അ​​​​ധി​​​​ക സാ​​​​മ്പ​​​​ത്തി​​​​ക​​​ബാ​​​​ധ്യ​​​​ത ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണ് സ്വ​​​​ര്‍​ണ​​​വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​ടെ ക​​​​ണ​​​​ക്ക്.

യു​​​​പി​​​​ഐ വ​​​​ഴി​​​​യു​​​​ള്ള വാ​​​​ണി​​​​ജ്യ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍​ക്ക് ക​​​​മ്മി​​​​ഷ​​​​ന്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള നീ​​​​ക്കം സ്വ​​​​ര്‍​ണ​​​വ്യാ​​​​പാ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ല്‍ വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക​​​ബാ​​​​ധ്യ​​​​ത സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ര​​​​ള ഗോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ് സി​​​​ല്‍​വ​​​​ര്‍ മ​​​​ര്‍​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (കെജി​​​​എ​​​​സ്എം​​​​എ) സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. എ​​​​സ്. അ​​​​ബ്‌​​​ദു​​​​ള്‍ നാ​​​​സ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

സ്വ​​​​ര്‍​ണ​​​വ്യാ​​​​പാ​​​​ര​​​​ത്തി​​​​ല്‍ ഒ​​​​രു ഇ​​​​ട​​​​പാ​​​​ടി​​​​ന്‍റെ തു​​​​ക സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി ഉ​​​​യ​​​​ര്‍​ന്ന​​​​താ​​​​യ​​​​തി​​​​നാ​​​​ല്‍, യു​​​​പി​​​​ഐ ചാ​​​​ര്‍​ജി​​​​ന്‍റെ പ​​​​ര​​​​മാ​​​​വ​​​​ധി പ​​​​രി​​​​ധി 300 രൂ​​​​പ എ​​​​ന്ന​​​​തു പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​യി പ​​​​ല ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ലും ബാ​​​​ധ​​​​ക​​​​മാ​​​​കാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. ഈ ​​​​ചെ​​​​ല​​​​വ് വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍​ക്കു പൂ​​​​ര്‍​ണ​​​​മാ​​​​യി വ​​​​ഹി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ അ​​​​ത് ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളി​​​​ലേ​​​​ക്കു കൈ​​​​മാ​​​​റേ​​​​ണ്ടി​​​വ​​​​രു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

നി​​​​ല​​​​വി​​​​ല്‍ സ്വ​​​​ര്‍​ണ​​​​വി​​​​ല​​​​യി​​​​ലെ വ​​​​ന്‍ വ​​​​ര്‍​ധ​​​​ന ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് അ​​​​ധി​​​​ക സാ​​​​മ്പ​​​​ത്തി​​​​ക സ​​​​മ്മര്‍​ദ​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​താ​​​​ണ്. അ​​​​തി​​​​നി​​​​ട​​​​യി​​​​ല്‍ ഡി​​​​ജി​​​​റ്റ​​​​ല്‍ പേ​​​​മെ​​​​ന്‍റു​​​​ക​​​​ള്‍​ക്ക് അ​​​​ധി​​​​ക ചാ​​​​ര്‍​ജ് ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത് ഡി​​​​ജി​​​​റ്റ​​​​ല്‍ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ന​​​​യ​​​​ത്തി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യം സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം.

ഡി​​​​ജി​​​​റ്റ​​​​ല്‍ ഇ​​​​ന്ത്യ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി യു​​​​പി​​​​ഐ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ച്ച​​​ശേ​​​​ഷം അ​​​​തേ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍​ക്ക് അ​​​​ധി​​​​ക സാ​​​​മ്പ​​​​ത്തി​​​​ക​​​ബാ​​​​ധ്യ​​​​ത ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തു വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍​ക്കും ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കും ഒ​​​​രു​​​​പോ​​​​ലെ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ്. അ​​​​തി​​​​നാ​​​​ല്‍ സ്വ​​​​ര്‍​ണ​​​വ്യാ​​​​പാ​​​​ര മേ​​​​ഖ​​​​ല​​​​യിലെ ​​​​എം​​​​എ​​​​സ്എം​​​​ഇ സ്ഥാ​​​​പ​​​​ന​​​ങ്ങ​​​​ള്‍​ക്കും ചെ​​​​റു​​​​കി​​​​ട വ്യാ​​​​പാ​​​​രി​​​ക​​​​ള്‍​ക്കും ഇ​​​​ത്ത​​​​രം അ​​​​ധി​​​​ക​​​ച്ചെ​​​​ല​​​വു​​​​ക​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ പ്ര​​​​തി​​​​സ​​​​ന്ധി സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​മെ​​​​ന്നു​​​​മാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍.

Tags : GoldTradeSector Charges Business UPITransactions

Recent News

Corehub Up