x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​റ്റു​പു​ഴ​യി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: September 20, 2026 01:38 AM IST | Updated: September 20, 2026 01:38 AM IST

അനിത

തൃ​ശൂ​ർ: തൃ​ശൂ​ർ ചേ​റ്റു​പു​ഴ​യി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു. പു​ല്ല​ഴി സ്വ​ദേ​ശി റോ​സ് ഗാ​ർ​ഡ​ൻ സ്ട്രീ​റ്റ് ന​മ്പ​ർ മൂ​ന്നി​ലെ മാ​ങ്കു​ഴി​യി​ൽ പ​രേ​ത​നാ​യ സ​ഹ​ദേ​വ​ന്‍റെ ഭാ​ര്യ അ​നി​ത​യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ചേ​റ്റു​പു​ഴ ക​യ​റ്റ​ത്ത് ഫി​സി​യോ​തെ​റാ​പ്പി സെ​ന്‍റ​റി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

മ​ന​ക്കൊ​ടി​യി​ലെ അ​മ്മ​യു​ടെ വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്നു അ​നി​ത. സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ അ​തേ​ദി​ശ​യി​ലെ​ത്തി​യ ബ​സ് അ​നി​ത​യു​ടെ സ്കൂ​ട്ട​റി​നെ അ​ശ്ര​ദ്ധ​മാ​യി മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണം.

മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യും അ​നി​ത ബ​സി​നി​ട​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യു​മാ​യി​രു​ന്നു. അ​നി​ത​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സി​ന്‍റെ പി​ൻ​ച​ക്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ അ​നി​ത മ​രി​ച്ചു.

Tags : Chettupuzha Thrissur Accident Death NewsUpdate Headlines

Recent News

Corehub Up