തൃശൂർ: തൃശൂർ ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പുല്ലഴി സ്വദേശി റോസ് ഗാർഡൻ സ്ട്രീറ്റ് നമ്പർ മൂന്നിലെ മാങ്കുഴിയിൽ പരേതനായ സഹദേവന്റെ ഭാര്യ അനിതയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ചേറ്റുപുഴ കയറ്റത്ത് ഫിസിയോതെറാപ്പി സെന്ററിന് മുന്നിലായിരുന്നു അപകടം.
മനക്കൊടിയിലെ അമ്മയുടെ വീട്ടിൽ പോയി മടങ്ങിവരികയായിരുന്നു അനിത. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ അതേദിശയിലെത്തിയ ബസ് അനിതയുടെ സ്കൂട്ടറിനെ അശ്രദ്ധമായി മറികടക്കാൻ ശ്രമിച്ചതാണ് അപകട കാരണം.
മറികടക്കുന്നതിനിടെ ബസ് സ്കൂട്ടറിൽ ഇടിക്കുകയും അനിത ബസിനിടയിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. അനിതയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ച് തന്നെ അനിത മരിച്ചു.