ചേറ്റുപുഴ: കർമലമാത ഇടവകയുടെ നവീകരിച്ച പള്ളി അതിരൂപത മെത്രാപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്ത് ആശീർവദിച്ച് വിശ്വാസികൾക്കായി തുറന്നുകൊടുത്തു.
തുടർന്നു കൊടിമരം വെഞ്ചരിപ്പ്, തിരുനാൾ കൊടിയേറ്റം, ബൈബിൾ സമർപ്പണം എന്നിവയും നടന്നു. കാർമൽ സദൻ ആശ്രമം വൈദികൻ ഫാ. തങ്കച്ചൻ ഞാളിയത്ത്, വികാരി ഫാ. സെബാസ്റ്റ്യൻ ആരുച്ചേരിൽ, ജനറൽ കണ്‍വീനർ സുജീഷ് താരു, ആന്റണി കാട്ടുക്കാരൻ, പോൾ മേനാച്ചേരി, നജി കൊള്ളന്നൂർ എന്നിവർ നേതൃത്വം നൽകി.
മുന്നിനു പ്രഥമ ദിവ്യകാര്യണ്യസ്വീകരണം, അഞ്ചിനു വൈകീട്ട് നാലിനു ജർമനി മൈൻസ് രൂപത സഹായമെത്രാൻ മാർ ജോഷി പൊട്ടയ്ക്കലിനു സ്വീകരണം, എട്ടിനു കിരീടം എഴുന്നള്ളിപ്പ്, ഒൻപതിന് അന്പുതിരുനാൾ, പത്തിനു തിരുനാൾ എന്നിവ നടക്കും.
Tags : nattu vishesham Chettupuzha Carmelite Church