x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൂ​ടി​ൽ വ​ല​ഞ്ഞ് മി​ണ്ടാ​പ്രാ​ണി​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 20, 2026 04:13 AM IST | Updated: September 20, 2026 04:13 AM IST

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ മ​നു​ഷ്യ​രെ​പ്പോ​ലെ​ത​ന്നെ ക​ടു​ത്ത വേ​ന​ൽ​ച്ചൂ​ടി​ന്‍റെ പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ക​യാ​ണു വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളും. സൂ​ര്യാ​ഘാ​തം, നി​ർ​ജ​ലീ​ക​ര​ണം, ഉ​ഷ്ണ​ത​രം​ഗം മൂ​ല​മു​ള്ള രോ​ഗ​ങ്ങ​ൾ എ​ന്നി​വ ഒ​ഴി​വാ​ക്കാ​ൻ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു പ്ര​ത്യേ​ക പ​രി​പാ​ല​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പും വി​ദ​ഗ്ധ​രും നി​ർ​ദേ​ശി​ക്കു​ന്നു.

പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ നേ​രി​ട്ടു വെ​യി​ൽ അ​ടി​ക്കു​ന്ന​യി​ട​ങ്ങ​ളി​ൽ കെ​ട്ടി​യി​ട​രു​ത്. ന​ല്ല വാ​യു​സ​ഞ്ചാ​ര​മു​ള്ള​തും ത​ണ​ലു​ള്ള​തു​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം ഇ​വ​യെ നി​ർ​ത്തു​ക​യും എ​പ്പോ​ഴും കു​ടി​ക്കാ​ൻ ശു​ദ്ധ​മാ​യ ത​ണു​ത്ത വെ​ള്ളം ല​ഭ്യ​മാ​ക്കു​ക​യും വേ​ണം. മൃ​ഗ​ങ്ങ​ളെ​യോ പ​ക്ഷി​ക​ളെ​യോ ഒ​രി​ക്ക​ലും അ​ട​ച്ചി​ട്ട വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഇ​ട​രു​ത്.

ഭ​ക്ഷ​ണ​ത്തി​ലും വ്യാ​യാ​മ​ത്തി​ലും
ശ്ര​ദ്ധവേ​ണം
ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ ക​ട്ടി​കൂ​ടി​യ ആ​ഹാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്കി എ​ളു​പ്പ​ത്തി​ൽ ദ​ഹി​ക്കു​ന്ന ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ രാ​വി​ലെ​യും വൈ​കീ​ട്ടും ന​ൽ​കു​ന്ന​താ​ണ് ഉ​ചി​തം. നാ​യ്ക്ക​ളെ​യും മ​റ്റു വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ന​ട​ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്ന​ത് അ​തി​രാ​വി​ലെ​യോ വൈ​കീ​ട്ട് വെ​യി​ലാ​റി​യ ശേ​ഷ​മോ മാ​ത്ര​മാ​ക്ക​ണം.

ചൂ​ടു​ള്ള ത​റ​യി​ലും ടാ​റി​ലും ന​ട​ക്കു​ന്ന​ത് ഇ​വ​യു​ടെ പാ​ദ​ങ്ങ​ളി​ൽ പൊ​ള്ള​ലേ​ൽ​ക്കാ​ൻ കാ​ര​ണ​മാ​കും. ത​ണു​പ്പു​ള്ള വെ​ള്ള​ത്തി​ൽ കു​ളി​പ്പി​ക്കു​ന്ന​തും ന​ന​ഞ്ഞ തു​ണി ഉ​പ​യോ​ഗി​ച്ച് ശ​രീ​രം തു​ട​ച്ചു​കൊ​ടു​ക്കു​ന്ന​തും ഉ​ഷ്ണം കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കും.

ചെ​ള്ള്, പേ​ൻ, ടി​ക്ക്
എ​ന്നി​വ​യു​ടെ
നി​യ​ന്ത്ര​ണം

ചൂ​ടും ഈ​ർ​പ്പ​വും കൂ​ടു​ന്ന കാ​ല​ത്ത് ചെ​ള്ള്, പേ​ൻ, ടി​ക്ക് തു​ട​ങ്ങി​യ പ​രാ​ന്ന​ജീ​വി​ക​ളു​ടെ പ്ര​ശ്നം വ​ർ​ധി​ക്കാം. നാ​യ​ക​ളി​ലും പൂ​ച്ച​ക​ളി​ലും പ​തി​വാ​യി പ​രി​ശോ​ധി​ക്കു​ക​യും വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സു​ര​ക്ഷി​ത​മാ​യ പ​രാ​ന്ന​ജീ​വി​നി​യ​ന്ത്ര​ണം ന​ട​ത്തു​ക​യും വേ​ണം.

പ​ക്ഷി​ക​ളു​ടെ കൂ​ട്ടി​ലും പേ​ൻ, മൈ​റ്റു​ക​ൾ തു​ട​ങ്ങി​യ പ​രാ​ന്ന​ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധി​ക്ക​ണം. പ​ക്ഷി​ക​ൾ അ​മി​ത​മാ​യി തൂ​വ​ൽ കൊ​ത്തു​ക, അ​സ്വ​സ്ഥ​ത കാ​ണി​ക്കു​ക, തൂ​വ​ൽ കൊ​ഴി​യു​ക തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ വി​ദ​ഗ്ധ​സ​ഹാ​യം തേ​ട​ണം.

ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ജാ​ഗ്ര​ത

അ​മി​ത​മാ​യ കി​ത​പ്പ്, വാ​യ തു​റ​ന്നു​ള്ള ശ്വാ​സ​മെ​ടു​ക്ക​ൽ, ത​ള​ർ​ച്ച, വാ​യി​ൽ​നി​ന്ന് വ​ലി​യ അ​ള​വി​ൽ ഉ​മി​നീ​രൊ​ഴു​കു​ക എ​ന്നി​വ സൂ​ര്യാ​ഘാ​ത​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ മൃ​ഗ​ങ്ങ​ളെ ഉ​ട​ൻ ത​ണ​ലി​ലേ​ക്കു മാ​റ്റു​ക​യും ത​ണു​ത്ത വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ശ​രീ​രം ന​ന​യ്ക്കു​ക​യും വേ​ണം.
അ​വ​സ്ഥ ഗു​രു​ത​ര​മാ​ണെ​ങ്കി​ൽ വൈ​കാ​തെ തൊ​ട്ട​ടു​ത്ത മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up