അന്താരാഷ്ട്ര പാമ്പുകടി അവബോധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് നഗരസഭ വൈസ് ചെയർപേഴ്സൺ ലതാ ബാലകൃഷ്ണൻ പ്രസംഗിക്കുന്നു.
കാഞ്ഞങ്ങാട്: അന്താരാഷ്ട്ര പാമ്പുകടി അവബോധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ദേശീയ ആരോഗ്യദൗത്യ കോൺഫറൻസ് ഹാളിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ലതാ ബാലകൃഷ്ണൻ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. രേഖ അധ്യക്ഷയായി.
സാമൂഹ്യവനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്റർ വി.ബി. ഉദയസൂര്യൻ മുഖ്യാതിഥിയായി. റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി. ജില്‍ജിത്, ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തില്‍, സര്‍പ്പ വോളണ്ടിയര്‍ എഡ്യുക്കേറ്റർ സുനില്‍ സുരേന്ദ്രന്, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യ ദയാനന്ദ്, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ പി.പി. ഹസീബ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ബോധവത്കരണ സെമിനാറില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അജയ് രാജൻ, വൈല്‍ഡ് ലൈഫ് ബയോളജിസ്റ്റ് നന്ദൻ വിജയകുമാർ എന്നിവർ ക്ലാസെടുത്തു. പാമ്പുകടിയേറ്റാൽ നൽകുന്ന ആന്റിവെനം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസർഗോഡ് ജനറൽ ആശുപത്രിയിലും ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. രേഖ അറിയിച്ചു.
Tags : NattuVishesham DistrictNews