ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യ വികസന പദ്ധതിയിൽ പരിശീലനം നേടി നിയമന ഉത്തരവ് ലഭിച്ച വിദ്യാർഥികൾ കളക്ടര്‍ ശ്രീധന്യ സുരേഷിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ
കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പും തലശേരി എന്‍ടിടിഎഫുമായി സഹകരിച്ച് നടപ്പിലാക്കിയ നൈപുണ്യ വികസന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ 32 വിദ്യാര്‍ഥികള്‍ക്ക് ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് നിയമന ഉത്തരവുകള്‍ കൈമാറി.
വിദ്യാര്‍ഥികള്‍ സാധ്യതകളെ കരുത്താക്കിയും സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തിയും ലോകത്തിനൊപ്പമോ ഒരു പടി മുന്നിലോ സഞ്ചരിക്കാന്‍ പഠിക്കണമെന്ന് അവർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. സോയ, അംഗങ്ങളായ കെ.കൃഷ്ണന് ഒക്ലാവ്, ജസ്ന മനാഫ്, റീന തോമസ്, സുകുമാരി ശ്രീധരന്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ കെ.ബി. മുഹമ്മദ് കുഞ്ഞി, ടി.പി. ബീന, കെ.ബിന്ദു, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. സെയ്ഫുള്ള തങ്ങള്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി, തദ്ദേശസ്വയംഭരണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. ഹരിദാസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ബി.എം. അനില്‍കുമാര്‍, എന്‍ടിടിഎഫ് പ്രിന്‍സിപ്പൽ എം. സരസ്വതി, വികാസ് പലേരി, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ കെ. മധുസൂദനന്, പട്ടികജാതി വികസന ഓഫീസര്‍ കെ. മനോഹരന് എന്നിവർ സംബന്ധിച്ചു.
Tags : NattuVishesham DistrictNews