x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: September 20, 2026 05:39 AM IST | Updated: September 20, 2026 05:39 AM IST

മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, സ​ജീ​വ് ജോ​സ​ഫ് എം​

ഉ​ളി​ക്ക​ൽ: സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച പു​തി​യ ഹൈ​സ്കൂ​ൾ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​വും ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് കെ​ട്ടി​ട സ​മു​ച്ച​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഐ​ടി ലാ​ബും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ സ​യ​ൻ​സ് ലാ​ബും ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ഫ് റൂം ​ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ലേ​ഖ​യും ലൈ​ബ്ര​റി ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി​യും സെ​മി​നാ​ർ ഹാ​ൾ ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി സ​ണ്ണി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പ​യ​സ് പ​ടി​ഞ്ഞാ​റെ​മു​റി​യി​ൽ, ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സോ​ണി വ​ട​ശേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബേ​ബി തോ​ലാ​നി, ജോ​ജി വ​ർ​ഗീ​സ്, ഡി​ഇ​ഒ ഡോ. ​ജ​യ​ന്തി സു​ധാ​ക​ര​ൻ, എ​ഇ​ഒ പി.​എ​ൻ. ഗീ​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ലി​സ​മ്മ ബാ​ബു, മേ​ഴ്സി തു​രു​ത്തേ​ൽ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മ​ഞ്ജു സാ​ബു, പ​ഞ്ചാ​യ​ത്തം​ഗം ഒ.​വി. ഷാ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​യോ തെ​ക്കേ​പ്പു​റ​ത്ത്, സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​എം. നീ​ല​ക​ണ്ഠ​ൻ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ഷാ​ജി വ​ർ​ഗീ​സ്, യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക മേ​രി​ക്കു​ട്ടി തോ​മ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​ഷി തോ​മ​സ്, സ്കൂ​ൾ ലീ​ഡ​ർ അ​ഗ​ത മേ​രി ജോ​ൺ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ഞ്ചു നീ​ല​നാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് ദേ​വാ​ഗി പി. ​ഹ​രി​യു​ടെ ലൈ​വ് മ്യൂ​സി​ക് ഷോ​യും അ​ര​ങ്ങേ​റി.

Tags : NattuVishesham DistrictNews

Recent News

Corehub Up