കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാർ കാർഷികമേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുകയാണെന്ന് കെ. നീലകണ്ഠൻ എംഎൽഎ പറഞ്ഞു.
കേന്ദ്രത്തിന്റെ കർഷകദ്രോഹ നടപടികൾക്കും വളം വിലവർധന, സബ്സിഡി വെട്ടിക്കുറയ്ക്കൽ, ലഭ്യതക്കുറവ് എന്നിവയ്ക്കുമെതിരെ കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പികെ ഫൈസൽ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതം പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറി ഹക്കിം കുന്നിൽ, സെക്രട്ടറി എം. അസിനാർ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സോജൻ കുന്നേൽ, സെക്രട്ടറി അശോക് ഹെഗ്ഡെ, ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ടിറ്റോ ജോസഫ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, ഡിസിസി സെക്രട്ടറി ബലരാമൻ നമ്പ്യാർ, നഗരസഭ കൗൺസിലർ ലിസി ജേക്കബ്, സി.വി. ഭാവനൻ, ഉമേശൻ വേളൂർ, മധുസൂദനൻ ബാലൂർ, സി.വി. ബാലകൃഷ്ണൻ, ഷോബി ജോസഫ്, സിബിച്ചൻ പുളിങ്കാല, മാർട്ടിൻ ജോർജ്, എ. നാരായണൻ, ഇ. വേണുഗോപാലൻ, പുഴനാട് ഗോപാലകൃഷ്ണൻ, ജോണി തോലമ്പുഴ, പ്രഭാകരൻ ചീമേനി, പി. ബാലകൃഷ്ണൻ, കെ.എ. ഏബ്രഹാം, പുരുഷോത്തമൻ നായർ, ഷാജി മാണിശേരി, സാബു ഏബ്രഹാം, പി.വി. ബാലകൃഷ്ണൻ, ഗണേഷ് ഭണ്ഡാരി, രാജൻ ഐങ്ങോത്ത്, മോഹനൻ നായർ, ഷംസുദീൻ, പി.എ. ഇബ്രാഹിം, ബേബി ജോസഫ്, ബേബി കൈതക്കുളം, ജോസഫ് വർക്കി, എം.ഡി.ഷിനു എന്നിവർ നേതൃത്വം നൽകി.
Tags : NattuVishesham DistrictNews