x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സ്ട്രേ​ലി​യ​യി​ൽ സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നീ​ന്ത​ൽ​താ​രം മ​രി​ച്ചു; സ്രാ​വി​നെ കൊ​ല്ലാ​ൻ അ​ത്യ​പൂ​ർ​വ ഉ​ത്ത​ര​വ്

വെബ് ഡെസ്ക്
Published: September 20, 2026 04:17 AM IST | Updated: September 20, 2026 04:17 AM IST

പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ വീ​ണ്ടും സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണം. വെ​ള്ളി​യാ​ഴ്ച പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്തി​ന​ടു​ത്തു​ള്ള ജ​ന​പ്രി​യ ബീ​ച്ചാ​യ സൊ​റെ​ന്‍റോ ബീ​ച്ചി​ൽ നീ​ന്തു​ന്ന​തി​നി​ടെ പ്ര​മു​ഖ നീ​ന്ത​ൽ​താ​ര​മാ​യ ഗ്രെ​ഗ് ഒ​നീ​ൽ(63) മ​രി​ച്ച​താ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല​ത്തെ സം​ഭ​വം. അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ആ​ക്ര​മ​ണ​കാ​രി​യാ​യ ഗ്രേ​റ്റ് വൈ​റ്റ് സ്രാ​വി​നെ പി​ടി​കൂ​ടി കൊ​ന്നൊ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടു. സം​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഗ്രേ​റ്റ് വൈ​റ്റ് സ്രാ​വു​ക​ളെ കൊ​ല്ലാ​ന് ഉ​ത്ത​ര​വി​ടു​ന്ന​ത് ഓ​സ്ട്രേ​ലി​യ​യി​ൽ അ​ത്യ​പൂ​ർ​വ​വും ഏ​റെ വി​വാ​ദ​പ​ര​വു​മാ​ണ്. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി പെ​ർ​ത്ത് ഉ​ൾ​പ്പ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ ബീ​ച്ചു​ക​ൾ ത​ത്കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ടാ​ൻ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷം ഓ​സ്ട്രേ​ലി​യ​യി​ലു​ട​നീ​ളം സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു​പേ​രാ​ണ് മ​രി​ച്ച​ത്. സി​ഡ്നി ഹാ​ർ​ബ​റി​ൽ ജ​നു​വ​രി​യി​ൽ 12 വ​യ​സു​കാ​ര​നും മേ​യ്-​ജൂ​ൺ മാ​സ​ങ്ങ​ളി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി മൂ​ന്ന് മു​ങ്ങ​ൽ​വി​ദ​ഗ്ധ​രും സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Tags : Swimmer dies shark attack Australia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up