x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ക​ർ​ണാ​ട​ക സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ

വെബ് ഡെസ്ക്
Published: September 20, 2026 05:10 AM IST | Updated: September 20, 2026 05:10 AM IST

ബെം​ഗ​ളൂ​രു: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് ഛർ​ദി​യും ത​ള​ർ​ച്ച​യും അ​നു​ഭ​വ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ക​ർ​ണാ​ട​ക സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് അ​മി​ത് ഷാ​യ്ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​ത്. ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​യ്ക്കും വി​ശ്ര​മ​ത്തി​നും ശേ​ഷം അ​ദ്ദേ​ഹ​ത്തി ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​താ​യി കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെ അ​മി​ത് ഷാ ​ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങി. അ​തേ​സ​മ​യം, ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ക​ർ​ണാ​ട​ക​യി​ലെ ര​ണ്ട് പ​രി​പാ​ടി​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന് പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല. ഹു​ബ്ബ​ള്ളി​യി​ലെ കെ​എ​ൽ​ഇ ജ​ഗ​ദ്ഗു​രു മെ​ഡി​ക്ക​ൽ കോ​ള​ജ്, കെ​എ​ൽ​ഇ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ മ​ന്ദി​രോ​ദ്ഘാ​ട​ന​ത്തി​നും ബെ​ല​ഗാ​വി​യി​ലെ ശ്രീ ​ബീ​രേ​ശ്വ​ര കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ പു​തി​യ ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നു​മാ​യാ​ണ് അ​മി​ത് ഷാ ​വെ​ള്ളി​യാ​ഴ്ച ക​ർ​ണാ​ട​ക​യി​ലെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ക​ർ​ണാ​ട​ക​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ഹോ​ട്ട​ൽ​മു​റി​യി​ലാ​ണ് ത​ങ്ങി​യ​ത്. ഇ​തി​നി​ടെ​യാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന് ഛർ​ദി​യും മ​റ്റു അ​വ​ശ​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ട​ത്. ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ദ്ദേ​ഹം ഹോ​ട്ട​ലി​ൽ ത​ന്നെ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

അ​മി​ത് ഷാ​യു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ബെ​ല​ഗാ​വി​യി​ലെ ച​ട​ങ്ങ് റ​ദ്ദാ​ക്കി. കെ​എ​ൽ​ഇ മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ദ്ഘാ​ട​ന​ത്തി​ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന് വ​രാ​ൻ ക​ഴി​യി​ല്ലെ​ന്ന് മു​ൻ എം​പി​യാ​യ പ്ര​ഭാ​ക​ർ കോ​രെ​യാ​ണ് സ​ദ​സി​നോ​ട് പ​റ​ഞ്ഞ​ത്. അ​മി​ത് ഷാ​യു​ടെ സ​ന്ദേ​ശ​വും അ​ദ്ദേ​ഹം സ​ദ​സി​നെ കേ​ൾ​പ്പി​ച്ചു. ഇ​തി​നി​ടെ​യാ​ണ് അ​മി​ത് ഷാ​യ്ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​താ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി മാ​ധ്യ​മ​ങ്ങ​ളോ​ട് സ്ഥി​രീ​ക​രി​ച്ച​ത്.

Tags : Union Minister Amit Shah food poisoning Karnataka Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up