x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന​ക്കൊ​ട്ടി​ൽ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

വെബ് ഡെസ്ക്
Published: September 20, 2026 05:38 AM IST | Updated: September 20, 2026 05:38 AM IST

ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി​പ​ര​ത്തു​ന്ന മോ​ഴ​യാ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടാ​നു​ള്ള വ​നം​വ​കു​പ്പ് ന​ട​പ​ടി നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ൽ. ആ​ന​യെ പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ന​ക്കൊ​ട്ടി​ൽ (ക്രാ​ൾ) നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഇ​തി​നാ​യി 110 യൂ​ക്കാ​ലി​പ്റ്റ​സ് മ​ര​ങ്ങ​ൾ മു​റി​ച്ച് മു​ത്ത​ങ്ങ​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു​ദി​വ​സ​ത്തി​ന​കം ക്രാ​ൾ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി കു​ങ്കി​യാ​ന​ക​ളെ ആ​റ​ള​ത്ത് എ​ത്തി​ക്കാ​നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നീ​ക്കം.

ഓ​പ്പ​റേ​ഷ​ൻ കു​ങ്കി മി​ഷ​ൻ (കെ​എം-1) എ​ന്ന പേ​രി​ലാ​ണ് മോ​ഴ​യാ​ന​യെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ആ​ന​യെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള തി​ര​ച്ചി​ൽ വ​നം​വ​കു​പ്പ് നേ​ര​ത്തെ ഊ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു. ആ​ന​യു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ് മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടു​ക​യാ​ണ് ല​ക്ഷ്യം.
നി​ല​വി​ൽ കെ​എം-1 വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ലാ​ണെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഫാ​മി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നു മു​ന്പേ കു​ങ്കി​യാ​ന​ക​ളെ ആ​റ​ള​ത്ത് എ​ത്തി​ക്കാ​നാ​ണ് നീ​ക്കം. കു​ങ്കി​യാ​ന​ക​ളു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ് മോ​ഴ​യാ​ന ഫാ​മി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​ള്ള സാ​ധ്യ​ത​യും വ​നം​വ​കു​പ്പ് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

ക്രാ​ൾ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തും കു​ങ്കി​യാ​ന​ക​ളു​ടെ സാ​ന്നി​ധ്യ​വും പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ. മോ​ഴ​യാ​ന​യു​ടെ നീ​ക്കം നി​രീ​ക്ഷി​ച്ച​ശേ​ഷം മ​യ​ക്കു​വെ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.​

പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും ഭീ​ഷ​ണി​യാ​യ മോ​ഴ​യാ​ന​യെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​ൽ നേ​ര​ത്തെ ആ​ശ​ങ്ക ഉ​യ​ർ​ന്നി​രു​ന്നു. പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ ദൗ​ത്യം വേ​ഗ​ത്തി​ലാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

Tags : NattuVishesham DistrictNews

Recent News

Corehub Up