x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ല്‍ സാ​നി​റ്റ​റി നാ​പ്കി​ന്‍ വെ​ന്‍​ഡിം​ഗ് മെ​ഷീ​നു​ക​ള്‍ 

വെബ് ഡെസ്ക്
Published: September 20, 2026 06:22 AM IST | Updated: September 20, 2026 06:22 AM IST

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലെ​യും കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ല്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ സാ​നി​ട്ട​റി നാ​പ്കി​നു​ക​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ വെ​ന്‍​ഡിം​ഗ് മെ​ഷീ​നു​ക​ളും ഉ​പ​യോ​ഗി​ച്ച​വ സം​സ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള ഇ​ന്‍​സി​ന​റേ​റ്റ​റു​ക​ളും സ്ഥാ​പി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ്. ‘വു​മ​ണ്‍ ഓ​ണ്‍ ദ ​മൂ​വ് ആ​ന്‍​ഡ് മെ​ന്‍​സ്ട്ര​ല്‍ നീ​ഡ്‌​സ് ’ (ഡ​ബ്ല്യു​ഒ​എം​എ​ന്‍) എ​ന്ന​പേ​രി​ല്‍ 16,61,906 രൂ​പ മു​ട​ക്കി​യാ​ണ് പ​ദ്ധ​തി പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ന്ന​ത്. എ​ച്ച്എ​ല്‍​എ​ല്‍ ലൈ​ഫ് കെ​യ​ര്‍ ലി​മി​റ്റ​ഡ് മു​ഖേ​ന​യാ​ണ് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ്.

പ​ദ്ധ​തി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ള്‍: തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ (ത​മ്പാ​നൂ​ര്‍) കി​ഴ​ക്കേ​ക്കോ​ട്ട, കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി, പു​ന​ലൂ​ര്‍, പ​ത്ത​നം​തി​ട്ട ബ​സ് സ്റ്റാ​ന്‍​ഡ്‌, ആ​ല​പ്പു​ഴ ബ​സ് സ്റ്റാ​ന്‍​ഡ്‌, കോ​ട്ട​യം ബ​സ് സ്റ്റാ​ന്‍​ഡ്‌, മൂ​ന്നാ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡ്‌, എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍, വൈ​റ്റി​ല ഹ​ബ്, നോ​ര്‍​ത്ത് പ​റ​വൂ​ര്‍, തൃ​ശൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡ്‌, പാ​ല​ക്കാ​ട് ബ​സ് സ്റ്റാ​ന്‍​ഡ്‌, മ​ല​പ്പു​റം, പെ​രി​ന്ത​ല്‍​മ​ണ്ണ, കോ​ഴി​ക്കോ​ട് ബ​സ് ടെ​ര്‍​മി​ന​ല്‍, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ബ​സ് സ്റ്റാ​ന്‍​ഡ്‌. ക​ണ്ണൂ​ര്‍, പ​യ്യ​ന്നൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ബ​സ് സ്റ്റാ​ന്‍​ഡ്‌.

Tags : Sanitary Napkin Vending Machines Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up