ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഉരുൾപൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ ംംംജിയോളജിക്കല് സര്‍വേ ഓഫ് ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തിയപ്പോള്‍.
തയ്യേനി: ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും നാശം വിതച്ച ഈസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ഓഫീസില്‍ നിന്നുള്ള വിദഗ്ധ സംഘം സന്ദര്‍ശിച്ചു. ജിയോളജിസ്റ്റുകളായ അശോക്, കവിത എന്നിവരാണ് ഇന്നലെ വിവിധയിടങ്ങളിലെത്തി പരിശോധന നടത്തിയത്. തയ്യേനി, അത്തിയടുക്കം, 48 ഏക്കർ, വായ്ക്കാനം എസ്റ്റേറ്റ്, ചെമ്പോത്തുമല, ഒറ്റക്കുഴി എന്നിവിടങ്ങളിലെ ഉരുൾപൊട്ടൽ പ്രഭവസ്ഥാനങ്ങളിലും ഇവര്‍ പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി, സ്ഥിരം സമിതി അധ്യക്ഷരായ സോണിയ വേലായുധൻ, ഡൊമിനിക് കോയിത്തുരുത്തേൽ, പി.സി. ലേഖ, പഞ്ചായത്ത് അംഗങ്ങളായ അയൂബ്, ഷീബ ജോസഫ്, ഷാന്റി എന്നിവരും സംഘത്തോടൊപ്പം വിവിധ സ്ഥലങ്ങളിലെത്തി.
Tags : NattuVishesham DistrictNews