പാണത്തൂർ: സംസ്ഥാന അതിർത്തിയോടടുത്ത പരിയാരം മേഖലയിലെ കർഷകർക്ക് കുരങ്ങുശല്യം തീരാദുരിതമാകുന്നു.
കൃഷിയിടങ്ങളിൽ കൂട്ടമായി എത്തുന്ന കുരങ്ങുകൾ തെങ്ങുകളിൽ കയറി മൂപ്പെത്താത്ത തേങ്ങകളെല്ലാം വലിച്ചുപറിച്ചിട്ട് നശിപ്പിക്കുകയാണ്. കർണാടക വനത്തിലും പ്ലാന്റേഷൻ കോർപ്പറേഷന്റെ തോട്ടത്തിലും നിന്നാണ് കുരങ്ങുകൾ കൃഷിയിടങ്ങളിലെത്തുന്നത്.
പലപ്പോഴും രാത്രികാലം മുഴുവനും ഇവ കൃഷിയിടങ്ങളിൽ തന്നെയാണ്. തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വിലയേറുന്ന കാലത്തും നിത്യോപയോഗത്തിനു പോലും തേങ്ങ കിട്ടാതെ വിഷമിക്കുകയാണ് ഈ ഭാഗങ്ങളിലെ കർഷകർ. കുരങ്ങുകളെ തുരത്താനോ കൃഷിനാശത്തിന് കൃത്യമായ നഷ്ടപരിഹാരം നൽകാനോ അധികൃതരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ യാതൊരു ഇടപെടലും ഉണ്ടാകുന്നില്ലെന്നും ഇവർ പറയുന്നു.
Tags :