x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ളി​ൽ പാ​ഠ്യാ​നു​ബ​ന്ധ പ​രി​ശീ​ല​നം അ​ത്യ​ന്താ​പേ​ക്ഷി​തം: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

വെബ് ഡെസ്ക്
Published: September 20, 2026 05:16 AM IST | Updated: September 20, 2026 05:16 AM IST

പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ​്സ് റാ​ലി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് പ്ര​സം​ഗി​ക്കു​ന്നു.

പേ​രാ​വൂ​ർ: കേ​വ​ല​മാ​യ പു​സ്ത​ക​പ​ഠ​ന​ത്തി​ന​പ്പു​റം വി​ദ്യാ​ർ​ഥി​ക​ളു​ടെ ടെ ​കാ​യി​ക-​മാ​ന​സി​ക വ​ള​ർ​ച്ച​യ്ക്കും വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നും പാ​ഠ്യാ​നു​ബ​ന്ധ പ​രി​ശീ​ല​ന​ങ്ങ​ൾ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ത​ല​ശേ​രി ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ‘ഗാ​ല 2കെ26’ ​ജി​ല്ലാ റാ​ലി​യു​ടെ ഉ​ദ്ഘാ​ട​നം തൊ​ണ്ടി​യി​ൽ ജി​മ്മി ജോ​ർ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഭാ​വി​ത​ല​മു​റ​യെ ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​മു​ള്ള ന​ല്ല പൗ​ര​ന്മാ​രാ​യി വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് പോ​ലു​ള്ള​വ​യു​ടെ പ​രി​ശീ​ല​ന​ങ്ങ​ൾ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ല​ശേ​രി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റും സ്കൗ​ട്ട് ജി​ല്ലാ ചീ​ഫ് ക​മ്മി​ഷ​ണ​റു​മാ​യ എം.​പി. ജീ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ​ഞ്ച​ർ അ​വാ​ർ​ഡ് പ്രോ​ഗ്രം ഡി​ഡി​ഇ ഡി. ​ഷൈ​നി നി​ർ​വ​ഹി​ച്ചു.

എ​ൻ. സു​നി​ൽ​കു​മാ​ർ ഗാ​ല ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. 21 വ​രെ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് റാ​ലി ന​ട​ക്കു​ന്ന​ത്. ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് സ്റ്റേ​റ്റ് ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​ഷ​ണ​ർ ജി.​കെ. ഗി​രീ​ഷ്, സ്റ്റേ​റ്റ് ട്രെ​യി​നിം​ഗ് ക​മ്മി​ഷ​ണ​ർ കെ.​ടി. ഹ​രി​ദാ​സ്, മു​ൻ സ്റ്റേ​റ്റ് ക​മ്മി​ഷ​ണ​ർ കെ.​പി. പ്ര​ദീ​പ് കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​റ്റ് ക​മ്മി​ഷ​ണ​ർ ടി. ​സു​ഹ​റ, സ്റ്റേ​റ്റ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ക​മ്മി​ഷ​ണ​ർ ഗീ​ത കൊ​മ്മേ​രി, സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, മു​ഖ്യാ​ധ്യാ​പ​ക​ൻ റോ​ബി​ൻ പി. ​ജോ​സ​ഫ്, തൊ​ണ്ടി​യി​ൽ സെ​ന്‍റ് ജോ​ൺ​സ് യു​പി. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ മാ​ത്യു ജോ​സ​ഫ്, ജി​ല്ലാ ക​മ്മി​ഷ​ണ​ർ ജ​സീ​ന്ത പെ​രേ​ര, ജി​ല്ലാ ട്രെ​യി​നിം​ഗ് ക​മ്മി​ഷ​ണ​ർ ല​സി​ത, ഇ​രി​ട്ടി എ​ഇ​ഒ. ലി​ന്‍റു കു​ര്യ​ൻ, അ​ർ​ജു​ൻ കു​റു​ങ്ങോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up