x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘കാ​യി​ക മി​ത്രം’ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: September 20, 2026 04:28 AM IST | Updated: September 20, 2026 04:28 AM IST

മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജോ​ൺ ക​ല്ല​മാ​ക്ക​ൽ ‘കാ​യി​ക​മി​ത്രം’ പ​ദ്ധ​തി​ സെ​ന്‍റ് ജോ​സ​ഫ്സ് ടി​ടി​ഐയിൽ ഉദ്ഘാടനം ചെയ്യുന്നു.

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കാ​യി​ക വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന കാ​യി​ക മി​ത്രം പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ഒ​രു​ക്കി കാ​യി​ക ക്ഷ​മ​ത​യും ആ​രോ​ഗ്യ​വു​മു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം. പി​ണ​ങ്ങോ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക്രെ​ഡ​ൻ​സ് എ​ഡ്യു സൊ​ല്യൂ​ഷ​ൻ​സ് സ്പോ​ണ്‍​സ​ർ ചെ​യ്ത കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ സ്കൂ​ളി​ന് കൈ​മാ​റി പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.

വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​സ​ർ പാ​ല​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ കെ.​കെ. ചി​ത്ര​ലേ​ഖ, വൈ​ത്തി​രി ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഡോ. ​കെ.​ടി. അ​ഷ്റ​ഫ്, എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ നി​സാ​ർ ക​ന്പ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​പി.​എ. അ​ബ്ദു​ൾ ജ​ലീ​ൽ, ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി, ഡ​യ​റ്റ് ല​ക്ച​റ​ർ ഡോ. ​സ​തീ​ഷ് ബാ​ബു, സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ കെ. ​അ​ബ്ദു​ൾ സ​ലാം, വാ​ർ​ഡ് അം​ഗം ഷ​മീ​റ മു​ത്ത​ലി​ബ്, എ​സ്എം​സി ക​ണ്‍​വീ​ന​ർ ല​ത്തീ​ഫ് പു​ന​ത്തി​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം. ​അ​ബൂ​ബ​ക്ക​ർ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഗ​ഫൂ​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ൽ​മ സ​ലാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


സെ​ന്‍റ് ജോ​സ​ഫ്സ് ടി​ടി​ഐ​

മാ​ന​ന്ത​വാ​ടി: ‘കാ​യി​ക​മി​ത്രം’ പ​ദ്ധ​തി​ക്ക് സെ​ന്‍റ് ജോ​സ​ഫ്സ് ടി​ടി​ഐ മാ​ന​ന്ത​വാ​ടി​യി​ൽ തു​ട​ക്ക​മാ​യി. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജോ​ൺ ക​ല്ല​മാ​ക്ക​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ. ​ജെ. ബെ​ന്നി പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തോ​ടൊ​പ്പം അ​വ​രു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ലും കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : District News Nattuvishesham 'Kayika Mithram

Recent News

Corehub Up