തിരുവമ്പാടി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു.
തിരുവമ്പാടി: വന്യജീവി ശല്യം പരിഹരിക്കാനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹ്യൂമൻ–വൈൽഡ്ലൈഫ് കോൺഫ്ലിക്റ്റ് കോൺക്ലേവ് 29 ന് തിരുവമ്പാടിയിൽ നടക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.
തിരുവമ്പാടി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സി.കെ. കാസിം എംഎൽഎ അധ്യക്ഷത വഹിച്ചു.
എംഎൽഎ ചെയർമാനും ജില്ലാ കൃഷി ഓഫിസർ അജയ് അലക്സ് ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് രൂപീകരിച്ചത്.
സംസ്ഥാനത്തെ വന്യമൃഗശല്യത്തിൽ നിന്ന് മുക്തമാക്കുന്നതിനുള്ള ആശയരൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കോൺക്ലേവിൽ ഈ രംഗത്തെ വിദഗ്ധരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. കൃഷി, വനം തുടങ്ങി വിവിധ വകുപ്പ് മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ കോൺക്ലേവിൽ പങ്കെടുക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജിതിൻ പല്ലാട്ട്, ബിജു താന്നിക്കാകുഴി, ജി. അബ്ദുൽ അക്ബർ, ടി. കവിത ടീച്ചർ, ബോബി ഷിബു, അന്നകുട്ടി ദേവസ്യ, ഫാ. ബെന്നി മുണ്ടനാട്ട്, ജില്ലാ കൃഷി ഓഫിസർ അജയ് അലക്സ്, ഡിഎഫ്ഒ എൻ. ജോഷിൽ, എൻ.സി. ഹുസൈൻ, ജോബി ഇലന്തൂർ, സണ്ണി കാപ്പാട്ടുമല തുടങ്ങിയവർ പങ്കെടുത്തു.
Tags : District News Nattuvishesham Wildlife Nuisance Conclave