x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ര​ള്‍​ച്ച പ്ര​തി​രോ​ധം: ത​ട​യ​ണ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: September 20, 2026 04:23 AM IST | Updated: September 20, 2026 04:23 AM IST

മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ച ത​ട​യ​ണ നി​ര്‍​മാ​ണം.

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ രൂ​ക്ഷ​മാ​യ വ​ര​ള്‍​ച്ച​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ര്‍​ഡു​ക​ളി​ലേ​യും തോ​ടു​ക​ളി​ല്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ത​ട​യ​ണ നി​ര്‍​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ക​ട​മാ​ന്‍​തോ​ട്, മു​ദ്ദ​ള്ളി​ത്തോ​ട്, ക​ന്നാ​രം​പു​ഴ തു​ട​ങ്ങി​യ തോ​ടു​ക​ളി​ലും വി​വി​ധ​യി​ട​ങ്ങ​ളി​ലെ ചെ​റു​തോ​ടു​ക​ളി​ലും ഉ​ള്‍​പ്പെ​ടെ ഒ​ഴു​കി​പ്പോ​കു​ന്ന വെ​ള്ളം ത​ട​ഞ്ഞു​നി​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ട​യ​ണ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്.

ച​ണ്ണോ​ത്തു​കൊ​ല്ലി​യി​ലെ ത​റ​പ്പ​ത്തു​ക​വ​ല തോ​ട്ടി​ലെ പ​ത്ത് ഇ​ട​ങ്ങ​ളി​ല്‍ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ത​ട​യ​ണ​ക​ള്‍ നി​ര്‍​മി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഷൈ​നി സ​ണ്ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ തോ​ടു​ക​ളി​ലും ചെ​റു​ത​ട​യ​ണ​ക​ള്‍ നി​ര്‍​മി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു പ​റ​ഞ്ഞു.

Tags : District News Nattuvishesham Drought mitigation check dam

Recent News

Corehub Up