Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Check Dam

Idukki

ചെ​ക്ക് ഡാം ​പൊ​ളി​ക്കു​മെ​ന്ന പ്ര​സ്താ​വ​ന അ​പ​ല​പ​നീ​യ​മെ​ന്നു ഗു​ണ​ഭോ​ക്താ​ക്ക​ള്‍

ക​ട്ട​പ്പ​ന: നെ​ല്ലി​പ്പാ​റ- പാ​റ​ക്ക​ട​വ് കെ. എം. മാ​ണി ജ​ല​സേ​ച​ന പ​ദ്ധ​തി​ക്കെ​തി​രാ​യ കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​സ്താ​വ​ന വ​സ്തു​താ​വി​രു​ദ്ധ​മെ​ന്ന് ഗു​ണ​ഭോ​ക്തൃ ക​മ്മി​റ്റി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​റ​ക്ക​ട​വി​ല്‍ ചെ​ക്ക്ഡാം നി​ര്‍​മി​ച്ച​തി​നെത്തു​ട​ര്‍​ന്നാ​ണ് പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. മേ​ഖ​ല​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി മ​ഴ​ക്കാ​ല​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റു​ന്ന​ത് പ​തി​വാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

മു​ന്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റിന്‍റെ ഇ​ട​പെ​ട​ലി​ല്‍ 2022ലെ ​ബ​ജ​റ്റി​ലെ 8.15 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യാ​ണ് പ​ദ്ധ​തി അ​നു​വ​ദി​ച്ച​ത്.

കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ര്‍​ഡി​ല്‍ ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന നെ​ല്ലി​പ്പാ​റ ഭാ​ഗ​ത്തെ 77 ചെ​റു​കി​ട ക​ര്‍​ഷ​ക​രു​ടെ 170 ഏ​ക്ക​ര്‍ കൃ​ഷി​യി​ട​ത്തി​ല്‍ ജ​ല​സേ​ച​നം ന​ട​ത്താ​നാ​യി ന​ട​പ്പാ​ക്കു​ന്ന അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള പ​ദ്ധ​തി​യാ​ണി​ത്. പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ടം പൂ​ര്‍​ത്തീ​ക​രി​ച്ച് ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ട​യ​ണ നി​ര്‍​മി​ച്ച​ത്.

ഇ​ത് ത​ക​ര്‍​ക്കാ​ന്‍ ചി​ല​ര്‍ ശ്ര​മി​ക്കു​ക​യാ​ണ്. ചെ​ക്ക്ഡാം പൊ​ളി​ച്ച് നീ​ക്കു​മെ​ന്നു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​സ്താ​വ​ന ഇൗ ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. വ​ര്‍​ഷ​ങ്ങ​ളാ​യി മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ക​യ​റു​ന്ന മേ​ഖ​ല​യി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്കു​ന്ന​തി​നു​പ​ക​രം ത​ട​യ​ണ പൊ​ളി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍​നി​ന്ന് ഭ​ര​ണ​സ​മി​തി പി​ന്‍​മാ​റ​ണം. അ​ല്ല​ത്ത​പ​ക്ഷം ഗു​ണ​ഭോ​ക്താ​ക്ക​ള്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പ്ലാ​ത്തോ​ട്ടം സി​ബി, വ​ട്ടോ​ത്തു​കു​ന്നേ​ല്‍ റോ​യി, പു​ല്ലാ​ട്ട് ജേ​ക്ക​ബ്, മ​ങ്ങാ​ട്ടു​താ​ഴെ സ​ന്തോ​ഷ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

District News

ന​വീ​ക​ര​ണ​ത്തി​നൊ​രു​ങ്ങി പാ​പ്പാ​ള തോ​ടും ചെ​ക്ക് ഡാ​മും

മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ന്‍റെ 12-ാം വാ​ര്‍​ഡി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന പാ​പ്പാ​ള തോ​ടും ചെ​ക്ക് ഡാ​മും ന​വീ​ക​ര​ണ​ത്തി​നൊ​രു​ങ്ങു​ന്നു. ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ പാ​പ്പാ​ള തോ​ട് വ​ര്‍​ഷ​ങ്ങ​ളാ​യി ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ 12, 13 വാ​ര്‍​ഡു​ക​ളി​ലാ​യി വ്യാ​പി​ച്ച് കി​ട​ക്കു​ന്ന ഈ ​ജ​ല​സ്രോ​ത​സ് അ​ന​ധി​കൃ​ത കൈ​യേ​റ്റ​വും കാ​ടും ക​യ​റി നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് നി​ര്‍​മി​ച്ച ഇ​വി​ട​ത്തെ ചെ​ക്ക് ഡാം ​പൊ​ട്ടി​പൊ​ളി​ഞ്ഞ് ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്.


തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ല്‍ ജ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​പ്ര​കാ​രം ഇ​ന്ന​ലെ ചെ​ക്ക് ഡാ​മും തോ​ടി​ന്‍റെ​യും പ്ര​ദേ​ശ​ങ്ങ​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മാ​ത്യൂ​സ് വ​ര്‍​ക്കി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നെ​ജീ ഷാ​ന​വാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എ. നൗ​ഷാ​ദ്, മ​ന്‍​സൂ​ര്‍ ചേ​ന്ന​ര, കെ.​എ​ച്ച്. സി​ദ്ദീ​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും ഇ​വി​ടം എ​ങ്ങ​നെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കും വി​ധ​ത്തി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യും എ​ന്ന​തി​നെ​ക്കു​റി​ച്ചും പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍​നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ള്‍ തേ​ടു​ക​യും ചെ​യ്തു.

ചെ​ക്ക് ഡാം ​ന​വീ​ക​ര​ണ​മ​ട​ക്കം ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ ഉ​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മാ​ത്യൂ​സ് വ​ര്‍​ക്കി അ​റി​യി​ച്ചു. വേ​ന​ല്‍​ക്കാ​ല​ത്തും നീ​ര് ഉ​റ​വ​യു​ള്ള ഇ​വി​ടം വി​പു​ല​പ്പെ​ടു​ത്തി ഈ ​ജ​ല​സ്രോ​ത​സ് ആ​വ​ശ്യാ​നു​സ​ര​ണം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ല്‍ പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ള്‍​ക്ക് നീ​ന്ത​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​വാ​നും കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ആ​വ​ശ്യാ​നു​സ​ര​ണം വെ​ള്ളം എ​ത്തി​ക്കു​വാ​നും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‍ സം​ര​ക്ഷി​ക്കു​വാ​നും ക​ഴി​യും. എ​ത്ര​യും വേ​ഗം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മാ​ത്യൂ​സ് വ​ര്‍​ക്കി പ​റ​ഞ്ഞു.

District News

ഒ​രു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു ന​വീ​ക​രി​ച്ച മു​ട​പ്പു​ഴ ചെ​ക്ക് ഡാം ​നാ​ടി​നു സ​മ​ർ​പ്പി​ച്ചു


കൊ​ര​ട്ടി: ഒ​രു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് പു​ന​രു​ദ്ധാ​ര​ണം ന​ട​ന്ന മു​ട​പ്പു​ഴ ചെ​ക്ക് ഡാം ​സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ നാ​ടി​നു സ​മ​ർ​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പോ​ൾ​സി ജി​യോ, ബി​ജോ​യ് പെ​രേ​പ്പാ​ട​ൻ, വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി, പി.​ബി. മീ​നു, പി.​എ​സ്. സു​ധേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up