എരുമേലി: പഞ്ചായത്ത് പത്താം വാർഡിലെ മൂലക്കയത്തെയും പെരുനാട് പഞ്ചായത്ത് എട്ടാം വാർഡ് കിസുമത്തെയും ബന്ധിപ്പിച്ച് സംസ്ഥാന ഇറിഗേഷൻ വകുപ്പിൽനിന്ന് അഞ്ചു കോടി രൂപ വിനിയോഗിച്ച് പമ്പയാറിന് കുറുകെ നിർമിക്കുന്ന ചെക്ക്ഡാം കം ബ്രിഡ്ജിന്റെ നിർമാണോദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആശാ ജോയി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ബിനു മറ്റക്കര, പെരുന്നാട് പഞ്ചായത്ത് മെംബർമാരായ രതീഷ് മടുക്കോലി, ഗിരിജാ മധു, സ്വാഗതസംഘം ചെയർമാൻ സന്തോഷ് മരുതുംമൂട്ടിൽ, രാഷ്ട്രീയപാർട്ടി നേതാക്കളായ ടി.ഡി. സോമൻ, മുരളി, കണമല സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോബി നെല്ലോലപൊയ്കയിൽ, ലിൻസ് വടക്കേൽ, ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ നിഷാ ദാസ്, അസിസ്റ്റന്റ് എൻജിനിയർ ജോജു സി. കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Check Dam nattuvishesham local news