x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​ത​യാ​ത്ര​യ്ക്ക് അ​റു​തി​യി​ല്ലേ..?

വെബ് ഡെസ്ക്
Published: October 14, 2026 06:05 AM IST | Updated: October 14, 2026 06:05 AM IST

ത​ക​ര്‍​ന്നു​ത​രി​പ്പ​ണ​മാ​യ താ​യ​ന്നൂ​ര്‍-​മ​ളം-​സ​ര്‍​ക്കാ​രി റോ​ഡ്.

താ​യ​ന്നൂ​ര്‍: കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര​പ്ര​ദേ​ശ​മാ​യ സ​ര്‍​ക്കാ​രി​യി​ലേ​ക്കു​ള്ള ദു​രി​ത​യാ​ത്ര​യ്ക്ക് അ​ഞ്ചു​വ​യ​സ് പൂ​ര്‍​ത്തി​യാ​കു​ന്നു. താ​യ​ന്നൂ​രി​ല്‍ നി​ന്നു സ​ര്‍​ക്കാ​രി​യി​ലേ​ക്കു​ള്ള ഒ​രു കി​ലോ​മീ​റ്റ​ര്‍ റോ​ഡാ​ണ് പൂ​ര്‍​ണ​മാ​യും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​യി​രി​ക്കു​ന്ന​ത്.

250 ഓ​ളം കു​ടും​ബ​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന വ​ഴി​യാ​ണി​ത്. സ​ര്‍​ക്കാ​രി, ന​യാ​ളം, എ​രം​കു​ന്ന്, ചീ​രോ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നാ​ലു പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ ഉ​ന്ന​തി​ക​ളും ഇ​വി​ടെ​സ​ഥി​തി​ചെ​യ്യു​ന്നു. ഇ​വ​രെ പു​റം​ലോ​ക​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഏ​ക​വ​ഴി​യാ​ണി​ത്. ത​ക​ര്‍​ന്നു​ത​രി​പ്പ​ണ​മാ​യ ഈ ​റോ​ഡി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ നി​ത്യ​സം​ഭ​വ​മാ​ണ്. കു​ഴി​യി​ല്‍ വീ​ണു വാ​ഹ​ന​ങ്ങ​ളു​ടെ സ്‌​പെ​യ​ര്‍ പാ​ര്‍​ട്‌​സു​ക​ള്‍ ത​ക​രാ​റി​ലാ​കു​ന്ന​തും പ​തി​വാ​ണ്.

മൂ​ന്നു സ്‌​കൂ​ള്‍ ബ​സു​ക​ള്‍ ഇ​തു​വ​ഴി പോ​കു​ന്നു​ണ്ട്. റോ​ഡ് മോ​ശ​മാ​യ​തി​നാ​ല്‍ ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ള്‍ ഇ​ങ്ങോ​ട്ടേ​ക്ക് വ​രാ​ന്‍ മ​ടി​ക്കു​ക​യാ​ണെ​ന്നും 50-60 രൂ​പ​യ്ക്കു വ​രു​മാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്ക് ഇ​പ്പോ​ള്‍ 80-90 രൂ​പ കൊ​ടു​ക്കേ​ണ്ട സ്ഥി​തി​യാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

പ​ഞ്ചാ​യ​ത്തി​നോ​ട് പ​രാ​തി പ​റ​ഞ്ഞു മ​ടു​ത്ത നാ​ട്ടു​കാ​ര്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം സ​ര്‍​ക്കാ​രി​യി​ല്‍ റോ​ഡ് വി​ക​സ​ന​സ​മി​തി രൂ​പീ​ക​രി​ച്ചു. നാ​ട്ടു​കാ​ര്‍ സ്വ​ന്തം കൈ​യി​ല്‍ നി​ന്നും പ​ണം മു​ട​ക്കി ജെ​സി​ബി കൊ​ണ്ടു​വ​ന്ന് റോ​ഡ് മ​ണ്ണി​ട്ടു വീ​തി​കൂ​ട്ടു​ക​യും ഗ​ട്ട​റു​ക​ളി​ല്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ക​യും റോ​ഡി​ല്‍ ത​ട​സ​മാ​യി​രു​ന്ന മ​ര​ക്കൊ​മ്പു​ക​ളും മ​റ്റും വെ​ട്ടി​മാ​റ്റു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ഒ​ക്‌ടോ​ബ​ര്‍ 30ന് ​റോ​ഡ് പ്ര​വൃ​ത്തി ഏ​ഴു​ല​ക്ഷം രൂ​പ​യ്ക്കു ന​ട​ത്താ​ന്‍ ടെ​ൻ​ഡ​റും എ​ഗ്രി​മെ​ന്‍റും ആ​യ​താ​ണ്. എ​ന്നാ​ല്‍ ടാ​ര്‍ വി​ല കൂ​ടി​യെ​ന്ന കാ​ര​ണ​ത്താ​ല്‍ ക​രാ​റു​കാ​ര​ന്‍ പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദു​രി​ത​ത്തി​ന് അ​ടു​ത്ത​കാ​ല​ത്തൊ​ന്നും അ​റു​തി​വ​രാ​ത്ത​സ്ഥി​തി​യാ​ണു​ള്ള​ത്.

 

Tags : NattuVishesham DistrictNews

Recent News

Corehub Up