വ്യാപാരികൾ മണ്ണാർക്കാട് നഗരത്തിൽ പന്തംകൊളത്തി പ്രതിഷേധിക്കുന്നു.
വടക്കഞ്ചേരി: യുപിഐ ഇടപാടുകളിൽ ചാർജ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾ പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡന്റും യൂണിറ്റ് പ്രസിഡന്റുമായ കെ.എം. ജലീൽ ഉദ്ഘാടനം ചെയ്തു. സീനിയർ മെംബർ എ. ദാമോദരൻ അധ്യക്ഷത വഹിച്ചു.
മണ്ണാർക്കാട്: ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ പരിപാടിക്ക് യൂണിറ്റ് ജനറൽ സെക്രട്ടറി ഷമീർ യൂണിയൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് മുസ്ലിം ഉദ്ഘാടനം ചെയ്തു.
Tags : NattuVishesham DistrictNews