x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊര​ട്ടി​ മു​ത്തി​യു​ടെ തി​രു​നാ​ൾ: ഹ​രി​ത​ജാ​ഗ്ര​ത​യു​മാ​യി ഹ​രി​ത​ക​ർ​മസേ​ന

വെബ് ഡെസ്ക്
Published: October 14, 2026 07:40 AM IST | Updated: October 14, 2026 07:40 AM IST

ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്നു.

കൊ​ര​ട്ടി: പ​തി​നാ​യി​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തു​ന്ന കൊ​ര​ട്ടി​ മു​ത്തി​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ശു​ചി​ത്വ​ത്തി​ന്‍റെ ക​രു​ത​ലൊ​രു​ക്കി ഹ​രി​ത​ക​ർ​മ​സേ​ന.
ഒ​രുമാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ​ള്ളി​പ​രി​സ​ര​ങ്ങ​ളി​ലും സ​മീ​പ​ത്തെ പൊ​തു​മ​രാ​മ​ത്ത്, ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലും മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടാ​തി​രി​ക്കാ​ൻ സേ​ന ന​ട​ത്തു​ന്ന​ത് ജാ​ഗ്ര​ത​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്. സ്ഥി​ര​വും, താ​ൽ​ക്കാ​ലി​ക​വു​മാ​യ നൂ​റു​ക​ണ​ക്കി​ന് ക​ട​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളും തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​ത്ര​യേ​റെ ആ​ളു​ക​ൾ ഒ​ത്തു​ചേ​രു​മ്പോ​ൾ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളു​മ​ട​ക്കം പൊ​തു​ഇ​ട​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ക​ട​ക​ളി​ൽ ഹ​രി​ത​ക​ർ​മ സേ​ന ചാ​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ പ്ര​ത്യേ​കം ശേ​ഖ​രി​ച്ച് വ്യ​ത്യ​സ്ത വാ​ഹ​ന​ങ്ങ​ളി​ലാ​ണ് നീ​ക്കം ചെ​യ്യു​ന്ന​ത്.

ക​ട​ക​ളി​ൽനി​ന്ന് ര​ണ്ടു ദി​വ​സം കൂ​ടു​മ്പോ​ൾ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​നാ​യി നി​ശ്ചി​ത യൂ​സ​ർ ഫീ ​ന​ൽ​കി വ്യാ​പാ​രി​ക​ളും സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

ഫീ​സ് അ​ട​യ്ക്കു​ന്ന ക​ട​ക​ൾ​ക്ക് യൂ​സ​ർ ഫീ ​കാ​ർ​ഡു​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നോ​ട​കം നൂ​റി​ല​ധി​കം ക​ട​ക​ളി​ൽ​നി​ന്ന് മാ​ലി​ന്യം നീ​ക്കം ചെ​യ്തു ക​ഴി​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up