x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​യു​ടെ കൊ​ല​പാ​ത​കം: അ​ന്വേ​ഷ​ണം ഉൗ​ർ​ജി​തം

വെബ് ഡെസ്ക്
Published: October 14, 2026 07:42 AM IST | Updated: October 14, 2026 07:42 AM IST

കാ​റ​ള​ത്ത് വ​യോ​ധി​ക കൊ​ല്ല​പ്പെ​ട്ട വീ​ടി​നു​മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​ർ.

കാ​റ​ളം: വ​യോ​ധി​ക​യാ​യ സാ​വി​ത്രി​യെ(79) വീ​ട്ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. കൊ​ല​പാ​ത​ക​ത്തി​നു​പി​ന്നി​ൽ വീ​ടും പ​രി​സ​ര​വും കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന​വ​രാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. വീ​ട്ടു​കാ​ർ പു​റ​ത്തു​പോ​യി ഏ​റെ നേ​രം ക​ഴി​ഞ്ഞേ മ​ട​ങ്ങി​യെ​ത്തൂ​വെ​ന്ന് അ​റി​യാ​വു​ന്ന​വ​രാ​ണു കൃ​ത്യം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക​നി​ഗ​മ​നം.

സം​ഭ​വ​ദി​വ​സം വൈ​കീ​ട്ട് കാ​റ​ളം പ്ര​ദേ​ശ​ത്ത് ര​ണ്ട് നാ​ടോ​ടി​സ്ത്രീ​ക​ളെ ക​ണ്ടി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പൊ​ലി​സി​നു മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചും പൊ​ലി​സ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. വീ​ടി​നു​ള്ളി​ൽ മു​ള​കു​പൊ​ടി വി​ത​റി​യി​രു​ന്ന​തും കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മാ​യി​രു​ന്നെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്നു​ണ്ട്. പ​രി​ച​യ​മു​ള്ള​വ​രാ​യ​തി​നാ​ലാ​കാം സാ​വി​ത്രി വാ​തി​ൽ തു​റ​ന്നു​ന​ൽ​കി​യ​തെ​ന്നും തു​ട​ർ​ന്ന് പ്ര​തി​ക​ൾ വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​തെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. സാ​വി​ത്രി​യു​ടെ മൃ​ത​ദേ​ഹം കി​ട​പ്പു​മു​റി​യി​ലാ​ണു ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ശേ​ഷം വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തു​കൂ​ടി ര​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ, വീ​ടി​ന്‍റെ ഘ​ട​ന​യും പ​രി​സ​ര​വും ന​ന്നാ​യി അ​റി​യാ​വു​ന്ന​വ​രാ​യി​രി​ക്ക​ണ​മെ​ന്ന വി​ല​യി​രു​ത്ത​ലും പൊ​ലി​സി​നു​ണ്ട്. വീ​ടി​നു​സ​മീ​പം സി​സി​ടി​വി കാ​മ​റ​ക​ളി​ല്ലാ​ത്ത​തും അ​ന്വേ​ഷ​ണ​ത്തി​നു വെ​ല്ലു​വി​ളി​യാ​ണ്.

സം​ഭ​വ​സ​മ​യ​ത്ത് കാ​റ​ളം പ്ര​ദേ​ശ​ത്ത് നാ​ടോ​ടി​ക​ൾ എ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും സാ​വി​ത്രി​യു​ടെ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് അ​ത്ത​ര​ത്തി​ൽ ആ​രെ​ങ്കി​ലും എ​ത്തി​യി​രു​ന്ന​താ​യി വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ ഒ​ന്നി​ല​ധി​കം പേ​ർ ഉ​ണ്ടാ​യി​രി​ക്കാ​മെ​ന്ന സം​ശ​യ​വും പൊ​ലി​സി​നു​ണ്ട്.

 

Tags : NattuVishesham DistrictNews

Recent News

Corehub Up