x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബസിനുപി​ന്നി​ല്‍ ഓ​ട്ടോ ഇ​ടി​ച്ച് മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: October 14, 2026 07:35 AM IST | Updated: October 14, 2026 07:35 AM IST

അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന ഓ​ട്ടോ.

കൊ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ലെ കൊ​ട​ക​ര പെ​രി​ങ്ങാം​കു​ള​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു പി​ന്നി​ല്‍ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്കും ര​ണ്ട് യാ​ത്ര​ക്കാ​ര്‍​ക്കും പ​രി​ക്കേ​റ്റു.

ഓ​ട്ടോ ഡ്രൈ​വ​ര്‍ വെ​ള്ളാ​ഞ്ചി​റ തു​രു​ത്തി​പ്പ​റ​മ്പ് സ്വ​ദേ​ശി ആ​ന​ന്ദ് രാ​ജേ​ഷ്(20) പ​രി​ക്കു​ക​ളോ​ടെ വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി. ചാ​ല​ക്കു​ടി​യി​ല്‍​നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി വാ​ഹ​നം ഹൈ​ഡ്രോ​ളി​ക് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചാ​ണ് ആ​ളെ പു​റ​ത്തെ​ടു​ത്ത​ത്. ഓ​ട്ടോ യാ​ത്ര​ക്കാ​രാ​യ പ​ര​മേ​ശ്(26), ആ​ദി​കൃ​ഷ്ണ​ന്‍ ശ്രീ​നി​വാ​സ​ന്‍(19) എ​ന്നി​വ​ര്‍​ക്കും നി​സാ​ര പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ഏ​ക​ല​വ്യ ക​ലാ​കാ​യി​ക​സ​മി​തി​യു​ടെ ആ​ബു​ല​ന്‍​സി​ല്‍ കൊ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ചാ​ല​ക്കു​ടി ഭാ​ഗ​ത്തു​നി​ന്നു കൊ​ട​ക​ര ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഇ​രു വാ​ഹ​ന​ങ്ങ​ളും. ആ​ളു​ക​ളെ ഇ​റ​ക്കു​ന്ന​തി​നാ​യി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് നി​ര്‍​ത്തി​യ​പ്പോ​ള്‍ പിറ​കി​ല്‍ ഓ​ട്ടോ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ചാ​ല​ക്കു​ടി ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​സ്.​ബി. രൂ​പേ​ഷ് , സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ എ​സ്. വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം.

Tags : NattuVishesham DistrictNews

Recent News

Corehub Up