x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ല​ക്കു​ടി​യി​ലെ ഗ​താ​ഗ​ത പ​രി​ഷ്കാ​രം പൂ​ർ​ണ​മാ​യി​ല്ല

വെബ് ഡെസ്ക്
Published: October 14, 2026 07:32 AM IST | Updated: October 14, 2026 07:32 AM IST

ബ​സ് സ്റ്റോ​പ്പ് മാ​റ്റി​യെ​ങ്കി​ലും പ​ഴ​യ​സ്ഥ​ല​ത്തു​ത​ന്നെ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ്.

ചാ​ല​ക്കു​ടി: ന​ഗ​ര​ത്തി​ൽ 12 മു​ത​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​രം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും പൂ​ർ​ണ​മാ​യി ന​ട​പ്പി​ലാ​ക്കാ​നാ​കു​ന്നി​ല്ല.

അ​ടി​പ്പാ​ത​യി​ലെ ഗ​താ​ഗ​ത​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​തു​വ​ഴി വ​രു​ന്ന​ത് വി​ല​ക്കി​യി​രു​ന്നു​വെ​ങ്കി​ലും ബ​സു​ക​ൾ പ​ല​തും ഇ​തു​വ​ഴി ത​ന്നെ​യാ​ണ് പോ​കു​ന്ന​ത്. ടൗ​ണി​ലെ ബ​സ് സ്റ്റോ​പ്പ് മാ​റി എ​ന്നാ​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ക​ടി​ച്ചി​നി കോം​പ്ല​ക്സി​ന് മു​ൻ​പി​ൽ നി​ർ​ത്തി ആ​ളെ ക​യ​റ്റു​ന്ന​ത് തു​ട​രു​ന്നു. ഇ​തു​മൂ​ലം ഇ​വി​ടെ ഗ​താ​ഗ​ത​സ്തം​ഭ​നം മാ​റി​യി​ല്ല.

നോ​പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​ത് കു​റ​ഞ്ഞി​ട്ടി​ല്ല. മാ​ർ​ക്ക​റ്റ് റോ​ഡി​ൽ വ​ൺ​വെ ന​ട​പ്പി​ലാ​ക്കാ​നാ​യി​ല്ല. സൗ​ത്ത് ജം​ഗ്ഷ​നി​ലെ ബ​സ് സ്റ്റോ​പ്പ് പ​ഴ​യ സ്ഥ​ല​തു​നി​ന്നു മാ​റി​യി​ല്ല. ആ​ദി​ത്യ ഹോ​ട്ട​ലി​ന് മു​ൻ​പി​ൽ മാ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വി​ടെ ബ​സു​ക​ൾ നി​റു​ത്തു​ന്നി​ല്.​ല ചി​ക്കു​സി​നു മു​ന്നി​ലെ പ​ഴ​യ സ്റ്റോ​പ്പി​ൽ ത​ന്നെ​യാ​ണ് ബ​സു​ക​ൾ നി​റു​ത്തു​ന്ന​തും യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്ത് നി​ല്ക്കു​ന്ന​തും. ട്രാ​ഫി​ക് നി​യ​മം പാ​ലി​ക്കാ​ൻ​വേ​ണ്ട സൈ​ൻ ബോ​ർ​ഡു​ക​ൾ പ​ല സ്ഥ​ല​ത്തും സ്ഥാ​പി​ച്ചി​ട്ടി​ല്ല. വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും​വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ പൊ​ലി​സ് ഇ​ല്ലാ​ത്ത​തു​മാ​ണ് ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up