x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ട്ട് പാ​ടി ക​ലാ മ​ഹ​ത്വം ഉ​ണ​ർ​ത്തി ജി. ​വേ​ണു​ഗോ​പാ​ൽ

വെബ് ഡെസ്ക്
Published: October 14, 2026 06:40 AM IST | Updated: October 14, 2026 06:40 AM IST

ദ​സ​റ​യു​ടെ ര​ണ്ടാം ദി​ന​ത്തെ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ജി. ​വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ക​ണ്ണൂ​ർ: "ഉ​ണ​രു​മീ ഗാ​നം, കൈ ​നി​റ​യെ വെ​ണ്ണ ത​രാം, ഒ​ന്നാം രാ​ഗം പാ​ടി, ഏ​തോ വാ​ർ​മു​കി​ലി​ൻ തു​ട​ങ്ങി​യ ജ​ന​പ്രി​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച് ക​ല​യു​ടെ മ​ഹ​ത്വം പാ​ടി ഉ​ണ​ർ​ത്തി​യ ഉ​ദ്ഘാ​ട​ക​ന്‍റെ സ്വ​ര​മാ​ധു​രി​മ ആ​സ്വ​ദി​ച്ച് ദ​സ​റ​യു​ടെ ര​ണ്ടാം ദി​ന ഉ​ദ്ഘാ​ട​ന വേ​ദി. ദ​സ​റ​യു​ടെ ഉ​ദ്ഘാ​ട​ന​വും സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി. ​വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ എ​ല്ലാ ക​ല​ക​ളു​ടെ​യും നാ​ടാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ർ​പ​റേ​ഷ​ൻ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലി​ഷ ദീ​പ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ ടി.​പി. ജ​മാ​ൽ, മു​സ്ലി​ഹ് മ​ഠ​ത്തി​ൽ, പി. ​അ​നൂ​പ്. ച​ട​ങ്ങി​ൽ ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് കെ.​പി. സു​നി​ൽ​കു​മാ​റി​നെ ആ​ദ​രി​ച്ചു. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് ക്ലാ​സി​ക്ക​ൽ നൃ​ത്തം, ബി​റ്റ് ബ്രേ​ക്കേ​ഴ്സി​ന്‍റെ ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, ശ്രീ ​കു​റു​മ്പ വാ​രം ടീം ​അ​വ​ത​രി​പ്പി​ച്ച കൈ​കൊ​ട്ടി​ക്ക​ളി, അ​ന​ന്യ പ്ര​ദീ​പ് അ​വ​ത​രി​പ്പി​ച്ച ഭ​ര​ത​നാ​ട്യം, ക​മാ​ലു​ദ്ദീ​ൻ സി​നാ​ൻ അ​വ​ത​രി​പ്പി​ച്ച ഡാ​ൻ​സ്, അ​നോ​ഖി അ​വ​ത​രി​പ്പി​ച്ച ഭ​ര​ത​നാ​ട്യം, ആ​തി​ര ഉ​ണ്ണി അ​വ​ത​രി​പ്പി​ച്ച കു​ച്ചു​പ്പു​ടി എ​ന്നി​വ അ​ര​ങ്ങേ​റി. തു​ട​ർ​ന്ന് ഫെ​ജോ ലൈ​വ് റാ​പ്പ് ഷോ​യും അ​ര​ങ്ങേ​റി.

ക​ണ്ണൂ​ർ ദ​സ​റ​യി​ൽ ഇ​ന്ന്

വൈ​കു​ന്നേ​രം 5.30ന് ​ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ആ​ദി​ല​ക്ഷ്മി നൈ​ജേ​ഷ് അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ര​ത​നാ​ട്യം, സൗ​ഹൃ​ദം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന തി​രു​വാ​തി​ര, ടാ​ഷ അ​ന്ന ഈ​പ്പ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ര​ത​നാ​ട്യം, പൗ​ർ​ണ​മി കൗ​ശ​ൽ ന​മ്പ്യാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന മോ​ഹി​നി​യാ​ട്ടം, ഇ​ഷാ​നി ആ​ൻ​ഡ് ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന ഗ്രൂ​പ്പ് ഡാ​ൻ​സ്, വൈ​ഗ രാ​ജീ​വ് അ​വ​ത​രി​പ്പി​ക്കു​ന്ന ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, ദേ​വി​ക ജി​തേ​ഷ് അ​വ​ത​രി​പ്പി​ക്കു​ന്ന കു​ച്ചി​പ്പു​ടി, ശ്രീ​നാ​രാ​യ​ണ ക​ലാ​സ​മി​തി അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ൻ പാ​ട്ട് നൃ​ത്തം എ​ന്നി​വ​യ്ക്ക് ശേ​ഷം ത്രി​സ​ന്ധ്യ മ്യൂ​സി​ക് ഫ്യൂ​ഷ​ൻ ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​യും അ​ര​ങ്ങേ​റും.

Tags : NattuVishesham DistrictNews

Recent News

Corehub Up