x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ട​നാ​ട് കാ​ട്ടാ​ന​ക​ളു​ടെ സ്ഥി​രം​താ​വ​ളം

വെബ് ഡെസ്ക്
Published: October 14, 2026 06:44 AM IST | Updated: October 14, 2026 06:44 AM IST

മ​രു​തും​കാ​ട്- മൂ​ന്നേ​ക്ക​ർ റോ​ഡി​ൽ ആ​ന​ക്ക​ല്ല് ഭാ​ഗ​ത്തെ റ​ബ​ർ​തോ​ട്ട​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച നി​ല​യി​ൽ.

ക​ല്ല​ടി​ക്കോ​ട്: മ​രു​തും​കാ​ട് മു​ണ്ട​നാ​ട് പ്ര​ദേ​ശം കാ​ട്ടാ​ന​ക​ൾ സ്ഥി​രം​താ​വ​ള​മാ​ക്കി​യ​തോ​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ജീ​വി​തം ആ​ശ​ങ്ക​യി​ൽ. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ​പോ​ലും മു​ണ്ട​നാ​ട് മേ​ഖ​ല​യി​ലെ തോ​ട്ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

പ്ര​ധാ​ന​മാ​യും റ​ബ​ർ, തെ​ങ്ങ്, ക​വു​ങ്ങ് തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് ഇ​വി​ടെ കൃ​ഷി​ചെ​യ്യു​ന്ന​ത്. താ​ര​ത​മ്യേ​ന ജ​ന​വാ​സം കു​റ​ഞ്ഞ ഈ ​പ്ര​ദേ​ശ​ത്തെ തെ​ങ്ങ്, ക​വു​ങ്ങ് തു​ട​ങ്ങി​യ വി​ള​ക​ൾ ഏ​താ​ണ്ട് ഭാ​ഗി​ക​മാ​യി കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണി​പ്പോ​ൾ.

ചെ​റു​കി​ട തോ​ട്ടം​ഉ​ട​മ​ക​ൾ പ​ല​രും കാ​ട്ടാ​ന​ശ​ല്യം​മൂ​ലം കൃ​ഷി​യി​ടം ഉ​പേ​ക്ഷി​ച്ചു​പോ​യി. ഇ​തോ​ടെ കാ​ടു​ക​യ​റി നി​ൽ​ക്കു​ന്ന ഈ ​തോ​ട്ട​ങ്ങ​ൾ കാ​ട്ടാ​ന​ക​ളു​ടെ പ​ക​ൽ​താ​വ​ള​ങ്ങ​ളാ​യി മാ​റി.

ഇ​രു​ട്ടാ​കു​ന്ന​തോ​ടെ കാ​ട്ടാ​ന​ക​ൾ മ​രു​തും​കാ​ട്, ചു​ള്ളി​യാം​കു​ളം, ഇ​ട​പ്പ​റ​മ്പ്, മൂ​ന്നേ​ക്ക​ർ, പാ​ങ്ങ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​യ്ക്കു​ക​ട​ന്ന് വ്യാ​പ​മാ​യി കൃ​ഷി ന​ശി​പ്പി​ക്കും.

കാ​ർ​ഷി​ക​വി​ള​ക​ൾ​ക്കു പു​റ​മെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ, അ​തി​ർ​ത്തി ക​യ്യാ​ല​ക​ൾ, ശു​ദ്ധ​ജ​ല സം​ഭ​ര​ണി​ക​ൾ തു​ട​ങ്ങി​യ​വ​യും കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്.

രാ​ത്രി​കാ​ല​ത്ത് മ​രു​തും​കാ​ട്- മൂ​ന്നേ​ക്ക​ർ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര​യും സാ​ഹ​സം നി​റ​ഞ്ഞ​താ​യി മാ​റു​ക​യാ​ണി​പ്പോ​ൾ. ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി ബോ​ധ്യ​പ്പെ​ട്ടി​ട്ടും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​താ​ണ് ജ​ന​ങ്ങ​ളെ ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്ന കാ​ര്യം.

കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി വി​ള ന​ശി​പ്പി​ക്കു​ന്ന വി​വ​രം അ​റി​യി​ച്ചാ​ൽ​ത​ന്നെ വ​നം​വ​കു​പ്പി​ന്‍റെ ആ​ർ​ആ​ർ​ടി സം​ഘം എ​ത്തു​മ്പോ​ഴേ​യ്ക്കും കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ടം വെ​ളു​പ്പി​ച്ചി​ട്ടു​ണ്ടാ​കും. പ​ട​ക്കം​പൊ​ട്ടി​ച്ചും ഒ​ച്ച​യി​ട്ടും ഓ​ടി​ക്കു​വാ​നു​ള്ള വി​ദ്യ മാ​ത്ര​മേ ആ​ർ​ആ​ർ​ടി വി​ഭാ​ഗ​ത്തി​നും പ്ര​യോ​ഗ​ത്തി​ലു​ള്ളൂ.

നി​ല​വി​ൽ ഒ​രു കു​ട്ടി​യാ​ന ഉ​ൾ​പ്പെ​ടു​ന്ന കൂ​ട്ട​മാ​ണ് മു​ണ്ട​നാ​ട് മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ചി​ട്ടു​ള്ള​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റ​ബ​ർ​ബു​ള്ള​റ്റ് ഉ​പ​യോ​ഗി​ച്ച് ഇ​വ​യെ കാ​ടു​ക​യ​റ്റു​ന്ന​തി​നാ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്തി​ര​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന.

Tags : NattuVishesham DistrictNews

Recent News

Corehub Up