x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്തി​ലെ ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ചു​നീ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് ക​ള​ക്ട​ർ

വെബ് ഡെസ്ക്
Published: October 14, 2026 06:49 AM IST | Updated: October 14, 2026 06:49 AM IST

ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് കോ​മ്പൗ​ണ്ടിലെ ജ​ല​സം​ഭ​ര​ണി.

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത് കോ​മ്പൗ​ണ്ടി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കൂ​റ്റ​ൻ ജ​ല​സം​ഭ​ര​ണി അ​ടി​യ​ന്തി​ര​മാ​യി പൊ​ളി​ച്ചു​നീ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
ജ​ല​സം​ഭ​ര​ണി​യു​ടെ അ​പ​ക​ടാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ൽ​കി​യ ക​ത്തി​നെ തു​ട​ർ​ന്നാ​ണ് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടു​ള​ള​ത്.

കാ​ല​പ്പ​ഴ​ക്കം​മൂ​ലം ജ​ല​സം​ഭ​ര​ണി അ​തീ​വ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നും ക​മ്പി​ക​ൾ തു​രു​മ്പെ​ടു​ത്തും നി​ൽ​ക്കു​ന്ന നി​ർ​മി​തി സ​മീ​പ​ത്തെ പ​ഞ്ചാ​യ​ത്ത് ഓ​ഫിസ്, കു​ടും​ബ​ശ്രീ ഓ​ഫി​സ് എ​ന്നി​വ​യ്ക്കും സ​മീ​പ​ത്തെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും അ​പാ​യ​ക​ര​മാ​യ സ്ഥി​തി​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.
ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ചു​നീ​ക്കാ​ൻ ഫ​ണ്ടി​ല്ലെ​ന്നു​പ​റ​ഞ്ഞ് ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്നും വ​കു​പ്പു​ത​ല​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി തു​ക ക​ണ്ടെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

ര​ണ്ടു​ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ടാ​ങ്ക് 40 വ​ർ​ഷം മു​മ്പാ​ണ് നി​ർ​മി​ച്ച​ത്. ടാ​ങ്ക് പൊ​ളി​ച്ചു​നീ​ക്കാ​ൻ നേ​ര​ത്തെ ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത് മൂ​ന്നു​ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നെ​ങ്കി​ലും കേ​ന്ദ്ര- സം​സ്ഥാ​ന പ​ദ്ധ​തി​യി​ൽ ടാ​ങ്കി​ന്‍റെ മെ​യി​ന്‍റ​ന​ൻ​സ് വ​ർ​ക്കു​ക​ൾ ന​ട​ത്താ​ൻ ഫ​ണ്ട് ല​ഭി​ക്കു​മെ​ന്നു​പ​റ​ഞ്ഞ് വാ​ട്ട​ർ അ​ഥോ​റി​റ്റി പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശം അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

അ​ത്ത​രം ഫ​ണ്ടൊ​ന്നും ല​ഭ്യ​മ​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് പി​ന്നീ​ട് ടാ​ങ്ക് പൊ​ളി​ച്ചു മാ​റ്റാ​ൻ 3,27,000 രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി പ​ഞ്ചാ​യ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥി​തി​യു​മു​ണ്ടാ​യി. എ​ന്നാ​ൽ ത​ന​തു​ഫ​ണ്ടോ സ​ർ​ക്കാ​ർ ഫ​ണ്ടു​ക​ളോ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ആ​വ​ശ്യം പ​ഞ്ചാ​യ​ത്ത് നി​ര​സി​ച്ചു.

തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ക​ള​ക്ട​റെ സ​മീ​പി​ച്ച​ത്. അ​തേ​സ​മ​യം ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ചു​നി​ക്കാ​ൻ ഓ​ൺ​ലൈ​ൻ ടെ​ഡ​ർ ന​ട​പ​ടി​ക​ൾ ന​ട​ന്നു വ​രു​ന്ന​താ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഷു​ക്കൂ​ർ അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up