ജില്ലാതല ഭിന്നശേഷി കായികമേള ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു.
കാസര്ഗോഡ്: കേള്വി-സംസാര പരിമിതരായവരുടെ ജില്ലാതല ഭിന്നശേഷി കായികമേളയില് 375 പോയിന്റോടെ ചെര്ക്കള മാര്ത്തോമ്മാ എച്ച്എസ്എസ് ഓവറോള് കിരീടം നേടി. 210 പോയിന്റ് നേടിയ ചായ്യോത്ത് ജ്യോതിഭവന് ഡെഫ് സ്കൂള് റണ്ണേഴ്സ് അപ്പ് ആയപ്പോള് 178 പോയിന്റ് നേടി മാര്ത്തോമ്മാ കോളജ് ഫോര് ദി ഹിയറിംഗ് ഇംപയേര്ഡ് മൂന്നാംസ്ഥാനതെത്തി.
എട്ടു കാറ്റഗറികളിലായി 250ലധികം കായികതാരങ്ങളാണ് മത്സരിച്ചത്. വിദ്യാനഗര് മുനിസിപ്പല് സ്റ്റേഡിയത്തില് നടന്ന മേള ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ചെര്ക്കള മാര്ത്തോമ്മാ ബധിര സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റര് ഫാ. മാത്യു ബേബി അധ്യക്ഷത വഹിച്ചു.
ജില്ലാ ബധിര സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് എ.സി. മുഹമ്മദ് റഷാദ്, ബിപിസി സി.എച്ച്. സബൈര്, ഡെഫ് സ്പോര്ട്സ് കൗണ്സില് സെക്രട്ടറി ടി. പവിത്രന്, മുഹമ്മദ് ആമീന്, മാര്ത്തോമ്മാ സ്കൂള് മുഖ്യാധ്യാപിക എസ്. ഷീല, ജ്യോതിഭവന് ഡെഫ് സ്കൂള് അസി. മുഖ്യാധ്യാപിക സിസ്റ്റര് ജോമി ടി. ജോസഫ്, റഗ്ബി അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.എന്. ഗംഗാധരന്, സെക്രട്ടറി മനോജ് പള്ളിക്കര, സിനു ബന്തടുക്ക, ടി.ടി. സുനില് എന്നിവര് പ്രസംഗിച്ചു. മാര്ത്തോമ്മാ എച്ച്എസ്എസ് പ്രിന്സിപ്പല് കെ.ടി. ജോഷിമോന് സ്വാഗതവും സ്പോര്ട്സ് കൗണ്സില് ഫോര് ദി ഡെഫ് ജോയിന്റ് സെക്രട്ടറി മുഹമ്മദ് ആമീന് നന്ദിയും പറഞ്ഞു.
Tags : NattuVishesham DistrictNews