കേരള കെമിസ്റ്റ്സ് ആന്ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന് ജില്ലാ ജനറല്ബോഡി യോഗം സംസ്ഥാന ജനറല് സെക്രട്ടറി ആന്റണി തര്യന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കാസര്ഗോഡ്: രാജ്യത്ത് അനുദിനം വര്ധിച്ചുവരുന്ന ഓണ്ലൈന് മരുന്ന് വ്യാപാരം പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നും ഇത് അടിയന്തരമായി പൂര്ണമായി നിര്ത്തലാക്കാന് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് തയാറാകണമെന്നും ഓള് കേരള കെമിസ്റ്റ്സ് ആന്ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന് ജില്ലാ ജനറല് ബോഡി യോഗം ആവശ്യപ്പെട്ടു.
നിയമത്തിന്റെ പഴുതുകള് ചൂഷണം ചെയ്ത് യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നടക്കുന്ന ഇത്തരം വ്യാപാരങ്ങള് സൂത്തിന് പ്രത്യേകിച്ചും യുവതലമുറയ്ക്കും കുട്ടികള്ക്കും വരുത്തിവയ്ക്കുന്ന വിപത്തുകള് ചെറുതല്ല. നിലവിലുള്ള ഡ്രഗ്സ് ആന്ഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം മരുന്നുകളുടെ വിപണനവും വിതരണവും കര്ശനമായ നിരീക്ഷണങ്ങള്ക്ക് വിധേയമാണ്. എന്നാല്, ഓണ്ലൈന് പ്ലാറ്റ്ഫോമുകള് വഴി യാതൊരുവിധ യഥാര്ഥ കുറിപ്പടിയുടെയും പരിശോധനയോ ഫാര്മസിസ്റ്റിന്റെ നേരിട്ടുള്ള മേല്നോട്ടമോ ഇല്ലാതെയാണ് മരുന്നുകള് ഉപഭോക്താക്കളിലേക്ക് എത്തുന്നത് ഗുരുതരമായ പ്രശ്നങ്ങള്ക്ക് വഴിവയ്ക്കുന്നുവെന്നും യോഗം ചൂണ്ടിക്കാട്ടി.
കാസര്ഗോഡ് നഗരസഭ കോണ്ഫറന്സ് ഹാളില് നടന്ന യോഗം സംസ്ഥാന ജനറല് സെക്രട്ടറി ആന്റണി തര്യന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ. ആസിഫ് അധ്യക്ഷത വഹിച്ചു. അസി. ഡ്രഗ്സ് കണ്ട്രോളര് കെ.വി. സുധീഷ് മുഖ്യാതിഥിയായി. സംസ്ഥാന ട്രഷറര് എ. അന്വര് മുഖ്യപ്രഭാഷണം നടത്തി. പി.വി. അശോക് കുമാര്, കെ. ബാലകൃഷ്ണന്, വി. രാമചന്ദ്രന്, പി. രാമചന്ദ്രന്, എ. അന്വര് കുമ്പള, സാലി കോയ, എസ്. വേണുഗോപാലന്, രാഘവന് ചേരാല് എന്നിവര് പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വി.എം. പ്രകാശന് സ്വാഗതവും പി.പി. പവിത്രന് നന്ദിയും പറഞ്ഞു.
Tags : NattuVishesham DistrictNews