മാഹി: സെന്റ് തെരേസ ബസിലിക്കയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിനോടനുബന്ധിച്ചുള്ള നഗരപ്രദക്ഷിണം ഇന്ന് നടക്കും. രാത്രി ഏഴോടെ വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്രയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. വൈകുന്നേരം 5.30 ന് ദിവ്യബലിയിൽ കോഴിക്കോട് അതിരൂപത വികാരി ജനറാൾ മോൺ. ഡോ. ജെൻസൻ പുത്തൻ വീട്ടിൽ കാർമികത്വം വഹിക്കും.
നാളെ തിരുനാൾ ദിനത്തിൽ പുലർച്ചെ ഒന്നു മുതൽ ആറുവരെ വിശ്വാസികൾ ദേവാലയത്തിന് മുന്നിൽ ഉരുളൽ നേർച്ച നടത്തും. രാവിലെ 10.30 ന് കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ ദിവ്യബലി അർപ്പിക്കും.
16ന് തമിഴിലും 17ന് ഫ്രഞ്ച് ഭാഷയിലും 19 ന് കൊങ്കിണിയിലും 21 ന് സീറോ മലബാർ റീത്തിലും വൈകുന്നേരം ആറിന് ദിവ്യബലി അർപ്പിക്കും.18 ദിവസത്തെ തിരുനാൾ ആഘോഷം 22 ന് സമാപിക്കും.
Tags : NattuVishesham DistrictNews