കാക്കനാട് : വഴിനീളെ ചെളി വെള്ളം ഒഴുക്കി യാത്രക്കാരെ ദുരിതത്തിലാക്കിയ ടോറസ് ലോറി ഡ്രൈവർക്ക് പിഴയും ബോധവത്കരണ ക്ലാസും വിധിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് അധികൃതർ.
പട്ടിമറ്റത്തെ ക്രഷറിൽ നിന്ന് എംസാൻഡും കയറ്റി വന്ന ടോറസ് ലോറിയിൽ നിന്ന് മെറ്റൽപ്പൊടി കലർന്ന വെള്ളം റോഡിലേക്ക് വീഴുന്നത് കണ്ട ഇരുചക്ര വാഹന യാത്രക്കാർ ഡ്രൈവറെ ഇക്കാര്യം ധരിപ്പിച്ചിട്ടും ഗൗനിക്കാതെ പോവുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കാക്കനാട് സിഗ്നൽ ജംഗ്ഷനിലെ ഗതാഗത കുരുക്കിൽ യാത്രക്കാരിൽ ആരോ ഇതിന്റെ വീഡിയോ ദൃശ്യം പകർത്തി മോട്ടോർ വാഹന വകുപ്പിന് അയച്ചു കൊടുക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രൈവറെ എറണാകുളം എൻഫോഴ്സ്മെന്റ് ആർടി ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദീകരണം കേട്ട ശേഷമാണ് പിഴയും ബോധവത്കരണ ക്ലാസും അടക്കമുള്ള നടപടികൾ സ്വീകരിച്ചത്.
Tags : NattuVishesham DistrictNews