സ്കൂളുകള്ക്കുള്ള സ്പോര്ട്സ് കിറ്റ് വിതരണം ജില്ലാ കളക്ടര് ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.
കാസര്ഗോഡ്: സംസ്ഥാന കായിക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്പോര്ട്സ് കൗണ്സിലിന്റെ നേതൃത്വത്തില് ഗോള് പദ്ധതിയിലൂടെ വിവിധ നിയോജക മണ്ഡലങ്ങളിലെ സ്കൂളുകള്ക്കായി അനുവദിച്ച സ്പോര്ട്സ് കിറ്റുകള് വിതരണം ചെയ്തു.
കളക്ടറേറ്റ് മിനി കോണ്ഫറന്സ് ഹാളില് നടന്ന ചടങ്ങ് ജില്ലാ കളക്ടര് ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് പ്രഫ. പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.വി. അശോകന്, അഷ്റഫ് എന്നിവര് പ്രസംഗിച്ചു. ജില്ലാ സ്പോര്ട്സ് കൗണ്സില് സെക്രട്ടറി കെ.എം. സതീഷ് കുമാര് സ്വാഗതവും ജില്ലാ സ്പോര്ട്സ് ഓഫിസര് എം.എസ്. സുദീപ് ബോസ് നന്ദിയും പറഞ്ഞു.
കായിക ദിനാചരണത്തിന്റെ ഭാഗമായി കാസര്ഗോഡ് പുതിയബസ്സ്റ്റാന്ഡ് മുതല് സിവില് സ്റ്റേഷന് വരെ ഫണ് റണ്, എആര് ക്യാമ്പ് ടര്ഫില് ഫുട്ബോള്, ഉദുമ എരോല് പാലസില് കബഡി എന്നീ മത്സരങ്ങള് സംഘടിപ്പിച്ചിരുന്നു. ഫണ് റണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്ക്കള ഉദ്ഘാടനം ചെയ്തു. സ്പോര്ട്സ് അക്കാദമി, ഫുട്ബോള്, ഫെന്സിംഗ് താരങ്ങളും കായിക പ്രേമികളും ഭാഗമായി. സൗഹൃദ ഫുട്ബോള് മത്സരത്തില് പൊലിസ്-സ്പോട്ടിംഗ് ആരോ കേരള ടീമുകള് മത്സരിച്ചു. മത്സരം ജില്ലാ പൊലിസ് മേധാവി പി. നിധിന്രാജ് ഉദ്ഘാടനം ചെയ്തു. സൗഹൃദ കബഡി മത്സരത്തില് കബഡി ഉദുമ കബഡി അക്കാദമി-സ്പോര്ട്സ് അക്കാദമി കബഡി ടീമുകള് മാറ്റുരച്ചു. കബഡി മത്സരം ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന് നാലാംവാതുക്കല് ഉദ്ഘാടനം ചെയ്തു.
Tags : NattuVishesham DistrictNews