x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പെ​ഷ്യ​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് ഏ​ഴു​മാ​സ​മാ​യി ശ​മ്പ​ള​മി​ല്ല

വെബ്ഡെസ്ക്
Published: November 7, 2026 04:59 AM IST | Updated: November 7, 2026 04:59 AM IST

പ്രതീകാത്മക ചിത്രം

ജീവിതം പ്ര​തി​സ​ന്ധി​യി​ൽ

മു​ക്കം: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും പ​രി​ശീ​ല​ന​ത്തി​നു​മാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച സ്പെ​ഷ്യ​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് വീ​ണ്ടും ദു​രി​ത​കാ​ലം. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലെ സം​സ്ഥാ​ന​ത്തെ ഇ​രു​ന്നൂ​റോ​ളം സ്പെ​ഷ്യ​ൽ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രും മ​റ്റ് ജീ​വ​ന​ക്കാ​രും ഏ​ഴു​മാ​സ​മാ​യി ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ക​യാ​ണ്.

ഈ ​അ​ധ്യാ​യ​ന​വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ ല​ഭി​ക്കേ​ണ്ട ഗ്രാ​ന്‍റ് സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. ക​ഴി​ഞ്ഞ അ​ധ്യാ​യ​ന​വ​ർ​ഷ​ത്തെ ശ​മ്പ​ളം പോ​ലും ര​ണ്ട് ഗ​ഡു​ക്ക​ളാ​യാ​ണ് ല​ഭി​ച്ച​ത്. അ​താ​ക​ട്ടെ ഈ ​വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഇ​തി​ന് പി​ന്നാ​ലെ പു​തി​യ അ​ധ്യാ​യ​ന​വ​ർ​ഷ​വും ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ഗ്രാ​ന്‍റ് അ​നു​വ​ദി​ക്കാ​ത്ത​ത് ജീ​വ​ന​ക്കാ​രു​ടെ ജീ​വി​തം കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ക​യും ദൈ​നം​ദി​ന ജീ​വി​ത​ത്തി​നാ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്യു​ന്ന അ​ധ്യാ​പ​ക​രാ​ണ് മാ​സ​ങ്ങ​ളാ​യി വേ​ത​ന​മി​ല്ലാ​തെ ജോ​ലി തു​ട​രു​ന്ന​ത്. 18 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്കൂ​ളു​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഗ്രാ​ന്‍റ് അ​നു​വ​ദി​ക്കു​ന്ന​ത്. എ​ട്ട് കു​ട്ടി​ക​ൾ​ക്ക് ഒ​രു അ​ധ്യാ​പ​ക​ൻ, 15 കു​ട്ടി​ക​ൾ​ക്ക് ഒ​രു ആ​യ എ​ന്ന​താ​ണ് നി​ല​വി​ലെ സ്റ്റാ​ഫ് പാ​റ്റേ​ൺ.

കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് അ​ധ്യാ​പ​ക​രു​ടെ​യും മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും എ​ണ്ണം നി​ശ്ച​യി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ ഗ്രാ​ന്‍റ് ല​ഭി​ക്കാ​ത്ത​ത് സ്കൂ​ളു​ക​ളു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്നു​ണ്ട്. 2019ൽ ​പ്ര​ത്യേ​ക ഗ്രാ​ന്‍റ് സം​വി​ധാ​നം ആ​രം​ഭി​ച്ച സ​മ​യ​ത്ത് സം​സ്ഥാ​ന​ത്ത് ഏ​ക​ദേ​ശം 300 സ്പെ​ഷ്യ​ൽ സ്കൂ​ളു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ൽ ഈ ​എ​ണ്ണം ഇ​രു​ന്നൂ​റോ​ള​മാ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ത്രം 12 സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടി.

സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളും ജീ​വ​ന​ക്കാ​ർ​ക്ക് വേ​ത​നം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും സ്കൂ​ളു​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നം തു​ട​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​ണ് സ്പെ​ഷ്യ​ൽ സ്കൂ​ളു​ക​ൾ.

എ​ന്നാ​ൽ ഗ്രാ​ന്‍റ് അ​നു​വ​ദി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​വും തു​ട​ർ​ച്ച​യാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ഈ ​മേ​ഖ​ല​യെ ത​ള​ർ​ത്തു​ക​യാ​ണ്. അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും വേ​ത​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം സ്കൂ​ളു​ക​ളു​ടെ നി​ല​നി​ൽ​പ്പും കു​ട്ടി​ക​ളു​ടെ പ​ഠ​ന​വും സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​കു​ക​യാ​ണ്.

Tags : not been paid Nattuvishesham DistrictNews DeepikaNews

Recent News

Corehub Up