വടകര സെന്റ് ആന്റണീസ് സ്കൂളില്‍ നടന്ന ക്ലേ മോഡലിംഗ് മത്സരത്തിൽ നിന്ന്.
പ്രവൃത്തി പരിചയത്തിൽ മുക്കം,
സാമൂഹിക ശാസ്ത്രത്തില്‍ തോടന്നൂർ
വടകര: കോഴിക്കോട് റവന്യു ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോള്‍ പ്രവൃത്തി പരിചയ മേളയില്‍ 366 പോയിന്റ് നേടി മുക്കം സബ്ജില്ലയും സാമൂഹിക ശാസ്ത്ര മേളയില്‍ 126 പോയന്റുമായി തോടന്നൂര്‍ സബ്ജില്ലയും ഓവറോള്‍ ചാമ്പ്യന്മാരായി. പ്രവൃത്തി പരിചയ മേളയില്‍ 336 പോയിന്റുമായി കോഴിക്കോട് സിറ്റി ഉപജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സാമൂഹിക ശാസ്ത്ര മേളയില്‍ 107 പോയിന്റുമായി പേരാമ്പ്ര ഉപജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. ഇതേ മേളയില്‍ സ്കൂളുകളിൽ 74 പോയിന്റ് നേടി മേമുണ്ട എച്ച്എസ്എസും 46 പോയിന്റ് നേടി എംജെഎച്ച്എസ്എസ് എളേറ്റിലും യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.
പ്രവൃത്തി പരിചയമേളയില്‍ 106 പോയിന്റ് നേടി മികച്ച സ്കൂളായി ജിഎച്ച്എസ്എസ് മെഡിക്കല്‍ കോളജും 101 പോയിന്റ് നേടി സെന്റ് ജോര്‍ജ് എച്ച്എസ് വിലങ്ങാടും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പ്രവൃത്തി പരിചയ മേളയില്‍ 35 ഇനങ്ങളും സാമൂഹ്യ ശാസ്ത്രമേളയില്‍ ഒമ്പത് ഇനങ്ങളിലുമാണ് മത്സരങ്ങള്‍ നടന്നത്.
സാമൂഹ്യ ശാസ്ത്രമേള മത്സര വിജയികൾ
എച്ച്എസ് വിഭാഗം
അറ്റ്ലസ് മേക്കിംഗ്:1.ഫാത്തിമ നസ്രിൻ (മേമുണ്ട എച്ച് എസ്എസ്), 2.ലൈബ നസ്റിൻ (പിവിഎസ്എച്ച് എസ്എസ് എരഞ്ഞിക്കൽ), 3. എ.എം. സ്നേഹ (ജിഎച്ച്എസ്എസ് കുറ്റിക്കാട്ടൂർ).
പ്രാദേശിക ചരിത്ര രചന :1. ടി. അദീപ് ലാലു (പേരാമ്പ്ര എച്ച്എസ്എസ്), 2. ടി.പി. ആയിഷ നിദ (ജിവി എച്ച്എസ്എസ് അത്തോളി), 3.എൽ.എസ്. തന്മയ (നാഷണൽ എച്ച്എസ്എസ് വട്ടോളി ).
ചരിത്ര സെമിനാർ:1. എ.വി. കീർത്തന ബിജു (ബിഇഎം എച്ച്എസ് വടകര), 2.ദേവപ്രിയ (ഹോളി ഫാമിലി എച്ച്എസ്എസ് കട്ടിപ്പാറ), 3.എം.എസ്. പാര്‍വണ (ജിജിഎച്ച്എസ്എസ് ബാലുശേരി).
വർക്കിംഗ് മോഡൽ :1. കെ. ആദിത്യൻ, ഡിയോൺ ബിജു (ഇരുവരും സിൽവർ ഹിൽസ് എച്ച്എസ്എസ്), 2. ബ്ലെസ്സൺ ബെന്നി, ജിബിൻ സാബു (സെന്റ് ജോസഫ് എച്ച്എസ് നെല്ലിപ്പൊയിൽ), 3.ബ്ലെസിൻ മോഹനൻ, എൻ. മുഹമ്മദ് അമീൻ (ജിഎച്ച്എസ് ചെറുവാടി).
ഹയർ സെക്കന്‍ഡറി വിഭാഗം
അറ്റ്ലസ് മേക്കിംഗ് :1. നന്ദിക സന്ദീപ് (ജിഎച്ച്എസ്എസ് ചോറോട് ), 2. ഡി.എസ്. സിയ (പ്രൊവിഡൻസ് ഗേൾസ് എച്ച് എസ്എസ് കോഴിക്കോട്), 3. പ്രതീക്ഷ എം.സുധീഷ് (സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് കൂടരഞ്ഞി), കെ.എസ്. നക്ഷത്ര (ഗവ. എച്ച്എസ്എസ് പുത്തൂർ-വടകര).
പ്രാദേശിക ചരിത്ര രചന:1. ശ്യാമൾ ബാബു (ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ), 2. സി.എം. മാളവിക (മേമുണ്ട എച്ച്എസ്എസ്), 3.നിരഞ്ജന എസ്. മനോജ് (നൊച്ചാട് എച്ച്എസ്എസ്).
ചരിത്ര സെമിനാർ: 1.ശ്രേയ (റഹ്മാനിയ എച്ച്എസ്എസ് ആയഞ്ചേരി), 2.നിവേദ്യ രാജീവ് (ജിഎച്ച്എസ് എസ് നീലേശ്വരം), 3. ധിഷൻ ചന്ദ് (നാഷണൽ എച്ച്എസ്എസ് വട്ടോളി).
ന്യൂസ് റീഡിംഗ്:1. എൽസ്ന രാജേഷ് (സെന്റ് തോമസ് എച്ച്എസ് കൂരാച്ചുണ്ട്), 2.സഫാ നിലോഫർ (ഗവ.ജെഎൻഎം എച്ച്എസ്എസ് പുതുപ്പണം), 3.തെസ്സ മറിയം സാഗി (സേക്രഡ്ഹാർട്ട് എച്ച്എസ്എസ് തിരുവമ്പാടി).
Tags : Science Festival Nattuvishesham DistrictNews DeepikaNews