x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ന്ന​ൽ ര​ക്ഷാ​ചാ​ല​ക​ങ്ങ​ൾ ക​വ​ർ​ന്നു; നാ​ല് പേ​ർ പി​ടി​യി​ൽ

വെബ്ഡെസ്ക്
Published: November 7, 2026 05:10 AM IST | Updated: November 7, 2026 05:10 AM IST

അറസ്റ്റിലായ ഇ​ജാ​ജു​ൽ ഇ​സ്ലാം, ദോ​ർ​ജ​ഹാ​ൻ അ​ലി, ബി​ലാ​ൽ, താ​ജു​ദ്ദീ​ൻ.

കാ​ക്ക​നാ​ട്: ഫ്ലാ​റ്റു​ക​ളി​ൽ മി​ന്ന​ൽ ര​ക്ഷാ​ചാ​ല​ക​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ചെന്പ് പട്ടക​ൾ മോ​ഷ്ടി​ച്ച സം​ഘ​ത്തെ തൃ​ക്കാ​ക്ക​ര പൊ​ലി​സ് പി​ടി​കൂ​ടി. മൂ​ന്ന് ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളു​ടെ ഇ​ല​ക്ട്രി​ക് റൂ​മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന ചെ​മ്പു പട്ടക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ ആ​സാം സ്വ​ദേ​ശി​ക​ളാ​യ ഇ​ജാ​ജു​ൽ ഇ​സ്ലാം(24), ദോ​ർ​ജ​ഹാ​ൻ അ​ലി (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ചെ​മ്പു​ക​മ്പി​ക​ൾ​ക്കും പാ​ളി​ക​ൾ​ക്കും ഇ​രു​മ്പി​ന്‍റെ പ​തി​ന്മ​ട​ങ്ങ് വി​ല ല​ഭി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. കാ​ക്ക​നാ​ടും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണം ന ​ട​ത്തി​യ ശേ​ഷം മോ​ഷ​ണ​മു​ത​ലു​മാ​യി ഇ​വ​ർ ആ​ലു​വ​യി​ലെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങും. മോ​ഷ​ണ​ത്തി​നാ​യി പ​ദ്ധ​തി ത​യാ​റാ​ക്കി​യാ​ൽ ഫ്ലാ​റ്റി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ളോ​ളം പ്ര​തി​ക​ൾ കാ​ത്തി​രി​ക്കും.

സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്നും തു​ച്ച​മാ​യ തു​ക​യ്ക്ക് ചെന്പ് പട്ട​ക​ൾ വാ​ങ്ങി​യി​രു​ന്ന മ​റ്റു ര​ണ്ടു പേ​രെ​യും പൊ​ലി​സ് പി​ടി​കൂ​ടി. ചു​ണ​ങ്ങം വേ​ലി​യി​ൽ ആ​ക്രി​ക്ക​ട ന​ട​ത്തു​ന്ന പെ​രു​മ്പാ​വൂ​ർ, മു​ടി​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ബി​ലാ​ൽ (26), താ​ജു​ദ്ദീ​ൻ (54) എ​ന്നി​വ​രാ​ണ് മോ​ഷ​ണ മു​ത​ൽ വാ​ങ്ങി മ​റി​ച്ചു​വി​റ്റി​രു​ന്ന​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Lightning protection system in flats Nattuvishesham DistrictNews

Recent News

Corehub Up