കൂരാച്ചുണ്ട് പഞ്ചായത്ത് കല്ലാനോട് നീർത്തട പദ്ധതിയുടെ മൂന്നാംഘട്ട ഉദ്ഘാടനം വി.ടി. സൂരജ് എംഎൽഎ നിർവഹിക്കുന്നു.
കൂരാച്ചുണ്ട്: പെരുവണ്ണാമൂഴി ഡാം റിസർവോയർ വൃഷ്ടിപ്രദേശ സംരക്ഷണ പദ്ധതിയുടെ ഭാഗമായി മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കല്ലാനോട് നീർത്തട പദ്ധതിയുടെ മൂന്നാംഘട്ടം ഉദ്ഘാടനവും കർഷക പരിശീലനവും വി.ടി. സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം അരുൺ ജോസ്, പഞ്ചായത്തംഗങ്ങളായ ബിന്ദു മോൾ തോമസ്, സണ്ണി കാനാട്ട്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജു കാരക്കട, ഒ.കെ. അമ്മദ്, ജോസ് ചെരിയൻ, എ.കെ. പ്രേമൻ, ജിങ്കോ ശരത്, സജി കൂനംതാനം, തോമസ് പോക്കാട്ട്, ഷാജു പ്ലാത്തോട്ടം, വർഗീസ് പാലക്കാട്ട്, സൂപ്പി തെരുവത്ത്, കല്ലാനോട് നീർത്തട പദ്ധതി കൺവീനർ തോമസ് കുമ്പുക്കൽ എന്നിവർ പ്രസംഗിച്ചു. "ശാസ്ത്രീയ രീതിയിൽ പച്ചക്കറി കൃഷിയിലെ വിളവുത്പാദന മാർഗങ്ങൾ' എന്ന വിഷയത്തെ കുറിച്ച് കൂത്താളി ജില്ലാ കൃഷിഫാം അഗ്രികൾച്ചർ ഓഫിസർ ഡോ. പി. മുബീന ക്ലാസ് നയിച്ചു.
Tags : Kallanod Dam Project Nattuvishesham DistrictNews DeepikaNews