x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടാ​നശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു

വെബ്ഡെസ്ക്
Published: November 7, 2026 04:54 AM IST | Updated: November 7, 2026 04:54 AM IST

കാട്ടാനകൾ

16 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ തൂ​ക്കു​വേ​ലി സ്ഥാ​പി​ക്കു​ന്ന​തി​ന് അ​നു​മ​തി

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ ഓ​ട്ട​പ്പാ​ലം, മ​ണ്ടോ​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ടു​ന്ന കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങു​ന്ന നാ​ലു​മു​ത​ല്‍ ഒ​മ്പ​തു​വ​രെ വാ​ർ​ഡു​ക​ളി​ലാ​യി ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ഭൂ​മി​യി​ലൂ​ടെ 16 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ തൂ​ക്കു​വേ​ലി സ്ഥാ​പി​ക്കു​ന്ന​തി​ന് അ​നു​മ​തി​യാ​യി. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ളും വി.​ടി. സൂ​ര​ജ് എം​എ​ൽ​എ​യു​ടെ ശ്ര​മ​ഫ​ല​വു​മാ​ണ് ന​ട​പ​ടി​യാ​യ​ത്. ഈ ​മേ​ഖ​ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ളി​റ​ങ്ങി നി​ര​ന്ത​രം മ​നു​ഷ്യ​ജീ​വ​നും സ്വ​ത്തി​നും കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി തീ​ർ​ന്നി​രു​ന്നു.

ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ൻ പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മി​ന്‍റെ റി​സ​ർ​വോ​യ​ർ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ഭൂ​മി​യി​ലൂ​ടെ തൂ​ക്കു​വേ​ലി സ്ഥാ​പി​ക്കാ​ൻ കൃ​ഷി വ​കു​പ്പി​ന്‍റെ 1.6 കോ​ടി രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച് ടെ​ൻ​ഡ​ർ ന​ട​പ​ടി​യു​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ സാ​ങ്കേ​തി​ക ത​ട​സം വി​ന​യാ​യി. ഡാം ​റി​സ​ർ​വോ​യ​റി​ലെ പ​ര​മാ​വ​ധി ജ​ല​വി​താ​ന​ത്തി​ന് മു​ക​ളി​ലാ​യി തൂ​ക്കു​വേ​ലി സ്ഥാ​പി​ക്കേ​ണ്ട​തും തൂ​ക്കു​വേ​ലി​യി​ൽ നി​ന്നും ഷോ​ക്ക് ഏ​ൽ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നും പു​തി​യ അ​നു​മ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ജ​ല​വി​താ​നം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ക്കു​ന്ന കോ​ൺ​ക്രീ​റ്റ് പി​ല്ല​റു​ക​ൾ ജ​ല​നി​ര​പ്പി​ന് മു​ക​ളി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നു​മു​ള്ള വ്യ​വ​സ്ഥ​യി​ലു​മാ​ണ് ജ​ല​സേ​ച​ന വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Tags : Forest destruction Nattuvishesham DistrictNews DeepikaNews

Recent News

Corehub Up