Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Science Festival

ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​നും സ്വ​​​ർ​​​ണ​​​ക്ക​​​പ്പ്: മ​​​ന്ത്രി ശി​​​വ​​​ൻ​​​കു​​​ട്ടി

പാ​​​ല​​​ക്കാ​​​ട്: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​നു പാ​​​ല​​​ക്കാ​​​ട്ട് പ്രൗ​​​ഢോ​​​ജ്വ​​​ല തു​​​ട​​​ക്കം. മേ​​​ള​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി നി​​​ർ​​​വ​​​ഹി​​​ച്ചു.

സം​​​സ്ഥാ​​​ന കാ​​​യി​​​ക-​​​ക​​​ലോ​​​ത്സ​​​വ മാ​​​തൃ​​​ക​​​യി​​​ൽ ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​ലും ഒ​​​ന്നാം​​​സ്ഥാ​​​നം നേ​​​ടു​​​ന്ന ജി​​​ല്ല​​​യ്ക്ക് അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം മു​​​ത​​​ൽ സ്വ​​​ർ​​​ണ​​​ക്ക​​​പ്പ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. മേ​​​ള​​​യി​​​ൽ ആ​​​ദ്യ മൂ​​​ന്നു സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കും എ ​​​ഗ്രേ​​​ഡ് നേ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മു​​​ള്ള സ​​​മ്മാ​​​ന​​​ത്തു​​​ക​​​യും വ​​​ർ​​​ധി​​​പ്പി​​​ക്കും. 14 ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി 8500ഓ​​​ളം പ്ര​​​തി​​​ഭ​​​ക​​​ളാ​​​ണ് ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

ശാ​​​സ്ത്രം, ഗ​​​ണി​​​തം, ഐ​​​ടി, പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം, സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്രം, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ. മാ​​​ന്വ​​​ൽ പ​​​രി​​​ഷ്ക​​​രി​​​ച്ച​​​ശേ​​​ഷ​​​മു​​​ള്ള സ​​​ന്പൂ​​​ർ​​​ണ ശാ​​​സ്ത്രോ​​​ത്സ​​​വം ആ​​​റു വേ​​​ദി​​​ക​​​ളി​​​ലാ​​​യാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്.

ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് അ​​​ധ്യ​​​ക്ഷ​​​നാ​​​യി. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൻ.​​​എ​​​സ്.​​​കെ. ഉ​​​മേ​​​ഷ് സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു. എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ മ​​​മ്മി​​​ക്കു​​​ട്ടി, അ​​​ഡ്വ.​​​ കെ. ശാ​​​ന്ത​​​കു​​​മാ​​​രി, അ​​​ഡ്വ.​​​ എ​​​ൻ. ഷം​​​സു​​​ദീ​​​ൻ, കെ.​​​ഡി. പ്ര​​​സേ​​​ന​​​ൻ, എ. ​​​പ്ര​​​ഭാ​​​ക​​​ര​​​ൻ, രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ മാ​​​ധ​​​വി​​​ക്കു​​​ട്ടി എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ള​​​ർ​​​പ്പി​​​ച്ചു.

സ്കൂ​​​ളു​​​ക​​​ളി​​​ൽ ഏ​​​കീ​​​കൃ​​​ത പ്രാ​​​ർ​​​ഥ​​​ന വേ​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി

പാ​​​ല​​​ക്കാ​​​ട്: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ, അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ, അ​​​ണ്‍​എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ പ്രാ​​​ർ​​​ഥ​​​ന ഏ​​​കീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. എ​​​ല്ലാ സ്കൂ​​​ളി​​​ലും ഒ​​​രു​​​പോ​​​ലെ​​​യു​​​ള്ള പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​പ്പാ​​​ക്ക​​​ണം. ചി​​​ല മ​​​ത​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സ്കൂ​​​ളു​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ​​​തു​​​കൊ​​​ണ്ടു​​​മാ​​​ത്രം അ​​​തു പാ​​​ടേ​​​ണ്ടി​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്. എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളി​​​ലും ഒ​​​രു​​​പോ​​​ലെ​​​യു​​​ള്ള പ്രാ​​​ർ​​​ഥ​​​ന വ​​​ര​​​ണ​​​മെ​​​ന്ന ച​​​ർ​​​ച്ച​​​യ്ക്കു ശാ​​​സ്ത്രോ​​​ത്സ​​​വ​​​ങ്ങ​​​ൾ തു​​​ട​​​ക്ക​​​മി​​​ട​​​ണം. മ​​​തേ​​​ത​​​ര, ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ മൂ​​​ല്യ​​​ങ്ങ​​​ളും ശാ​​​സ്ത്രാ​​​വ​​​ബോ​​​ധ​​​വും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളാ​​​ണു വേ​​​ണ്ട​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സു​​​വ​​​നീ​​​ർ ക​​​വ​​​ർ​​​ചി​​​ത്രം പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു 

പാ​​​ല​​​ക്കാ​​​ട്: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​ലെ സു​​​വ​​​നീ​​​ർ ക​​​വ​​​ർ​​​ ചി​​​ത്രം വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഡി​​​ജി​​​റ്റ​​​ൽ ചി​​​ത്ര​​​മ​​​ത്സ​​​ര​​​ രീ​​​തി​​​യി​​​ലാ​​​ണ് സു​​​വ​​​നീ​​​ർ ക​​​വ​​​ർ​​​ചി​​​ത്രം ക്ഷ​​​ണി​​​ച്ച​​​ത്.

ഒ​​​ന്നാം​​​സ്ഥാ​​​നം പാ​​​ല​​​ക്കാ​​​ട് വാ​​​ണി​​​യം​​​കു​​​ളം ടി​​​ആ​​​ർ​​​കെ​​​​​​എച്ച്എ​​​സ്എ​​​സി​​​ലെ ഒ​​​ന്പ​​​താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി കെ. ​​​ആ​​​ദി​​​ത്യ​​​ൻ ക​​​ര​​​സ്ഥ​​​മാ​​​ക്കി. സു​​​വ​​​നീ​​​ർ ക​​​മ്മി​​​റ്റി ന​​​ൽ​​​കു​​​ന്ന മെ​​​മ​​​ന്‍റോ മ​​​ന്ത്രി ആ​​​ദി​​​ത്യ​​​നു കൈ​​​മാ​​​റി. താ​​​രാ​​​പ​​​ഥം എ​​​ന്ന പേ​​​രാ​​​ണ് സു​​​വ​​​നീ​​​ർ ക​​​മ്മി​​​റ്റി എ​​​ഡി​​​റ്റോ​​​റി​​​യ​​​ൽ ബോ​​​ർ​​​ഡ് സു​​​വ​​​നീ​​​റി​​​നു ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്.

ച​​​ട​​​ങ്ങി​​​ൽ സു​​​വ​​​നീ​​​ർ ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​ർ ഡോ. ​​​ഷാ​​​ഹു​​​ൽ ഹ​​​മീ​​​ദ്, ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ എം.​​​ടി. ഇ​​​ർ​​​ഫാ​​​ൻ, പി.​​​എ. ഖാ​​​ദ​​​ർ, ഡോ.​​​എ​​​സ്. സ​​​ന്തോ​​​ഷ് കു​​​മാ​​​ർ, അ​​​ബ്ദു​​​ൾ റ​​​സാ​​​ഖ്, കൃ​​​ഷ്ണ​​​ൻ ന​​​ന്പൂ​​​തി​​​രി, ബാ​​​ബു ആ​​​ലാ​​​യ​​​ൻ, ഫ​​​ഹ​​​ദ് കൊ​​​ന്പ​​​ത്ത് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

District News

ജി​ല്ലാ സ്‌​കൂ​ൾ ശാ​സ്‌​ത്രോ​ത്സ​വത്തിനു കുറവിലങ്ങാട്ട് തുടക്കമായി

 

പി​ടി​വി​ടാ​തെ കു​റ​വി​ല​ങ്ങാ​ട്; പി​ന്നാ​ലെ ഈ​രാ​റ്റു​പേ​ട്ട

കു​റ​വി​ല​ങ്ങാ​ട്: ജി​ല്ലാ സ്‌​കൂ​ൾ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ജേ​താ​ക്ക​ളാ​യ കു​റ​വി​ല​ങ്ങാ​ട് ഉ​പ​ജി​ല്ല ഇ​ക്കു​റി​യും പി​ടി​വി​ടാ​തെ മു​ന്നേ​റു​ന്നു. ആ​ദ്യ​ദി​നം മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​മ്പോ​ൾ 982 പോ​യി​ന്‍റ് നേ​ടി​യാ​ണ് കു​റ​വി​ല​ങ്ങാ​ട് ഉ​പ​ജി​ല്ല​യു​ടെ മു​ന്നേ​റ്റം. 927 പോ​യി​ന്‍റു​ള്ള ഈ​രാ​റ്റു​പേ​ട്ട​യാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്. ച​ങ്ങ​നാ​ശേ​രി (885), ഏ​റ്റു​മാ​നൂ​ർ (860), കോ​ട്ട​യം ഈ​സ്റ്റ് (817) സ്‌​കൂ​ളു​ക​ളാ​ണ് തു​ട​ർ​സ്ഥാ​ന​ങ്ങ​ളി​ൽ.

 

ക​​ണ്ടാ​​ൽ ക​​സേ​​ര, വേ​​ണ​​മെ​​ങ്കി​​ൽ ഗോ​​വ​​ണി; ത്രി ​​ഇ​​ൻ വ​​ൺ ഒ​​ക്കെ പ​​ഴ​​ങ്ക​​ഥ


കു​​റ​​വി​​ല​​ങ്ങാ​​ട്: ഒ​​രേ​​സ​​മ​​യം ക​​സേ​​ര​​യാ​​യും കി​​ട​​ക്ക​​യാ​​യും ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളൊ​​ക്കെ ഈ ​​കൊ​​ച്ചു​​മി​​ടു​​ക്ക​​ർ​​ക്ക് വെ​​റും പ​​ഴ​​ങ്ക​​ഥ. ഒ​​രേ ഉ​​പ​​ക​​ര​​ണം ത​​ന്നെ മൂ​​ന്നും നാ​​ലും ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്ന പാ​​ഠ​​ങ്ങ​​ളാ​​ണ് കു​​രു​​ന്നു​​ക​​ൾ പ​​ക​​ർ​​ന്നു​​ന​​ൽ​​കി​​യ​​ത്. ക​​സേ​​ര മ​​റി​​ച്ചി​​ട്ടാ​​ൽ ഗോ​​വ​​ണി​​യാ​​യി മാ​​റും. ഗോ​​വണി​​യെ അ​​ല്പ​​മൊ​​ന്ന് മാ​​റ്റി​​യാ​​ൽ ഇ​​സ്തി​​രി​​പ്പെ​​ട്ടി സൂ​​ക്ഷി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യ​​മു​​ണ്ടാ​​കു​​ക എ​​ന്നി​​ങ്ങ​​നെ നീ​​ളു​​ന്നു കു​​ട്ടി​​ക​​ളു​​ടെ നി​​ർ​​മാ​​ണ ചാ​​തു​​രി. 


മൂ​​ന്ന് മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ ത​​ടി​​യി​​ൽ എ​​ട്ട് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ നി​​ർ​​മി​​ച്ച് മാ​​ന​​ത്തൂ​​ർ സെ​​ന്‍റ് ജോ​​സ​​ഫ് സ്‌​​കൂ​​ളി​​ലെ ജു​​വാ​​ൻ ജോ​​സ് ശ്ര​​ദ്ധ​​നേ​​ടി. ജോ​​വാ​​നൊ​​പ്പം മാ​​റ്റു​​ര​​ച്ച കി​​ട​​ങ്ങൂ​​ർ എ​​ൻ​​എ​​സ്എ​​സ് എ​​ച്ച്എ​​സ്എ​​സി​​ലെ ഹ​​രി ഗോ​​വി​​ന്ദ് ത​​ടി​​യി​​ൽ തീ​​ർ​​ച്ച ച​​പ്പാ​​ത്തി മേ​​ക്ക​​റി​​ലൂ​​ടെ​​യാ​​ണ് കാ​​ഴ്ച​​ക്കാ​​രി​​ൽ ആ​​വേ​​ശം സ​​മ്മാ​​നി​​ച്ച​​ത്. ക​​സേ​​ര ഒ​​രേ​​സ​​മ​​യം ഗോ​​വ​​ണി​​യാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന നി​​ർ​​മി​​തി രാ​​മ​​പു​​രം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സി​​ലെ പ്ര​​ണ​​വ് പ്ര​​ദീ​​ഷി​​ന്‍റേ​​താ​​ണ്.

 

സ്‌​കൂ​ളു​ക​ളി​ൽ മു​ന്നി​ൽ ഈ​രാ​റ്റു​പേ​ട്ട മു​സ്‌​ലിം ഗേ​ൾ​സ്; തൊ​ട്ടു​പി​ന്നി​ൽ ന​സ്ര​ത്ത്ഹി​ൽ ഡി​പോ​ൾ


ശാ​സ്ത്രാ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ​ദി​നം പി​ന്നി​ടു​മ്പോ​ൾ പോ​യി​ന്‍റു​നി​ല​യി​ൽ സ്‌​കൂ​ളു​ക​ളി​ൽ മു​ന്നി​ൽ ഈ​രാ​റ്റു​പേ​ട്ട മു​സ്‌​ലിം ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ്. 384 പോ​യി​ന്‍റാ​ണു​ള്ള​ത്. ആ​തി​ഥേ​യ ഉ​പ​ജി​ല്ല​യി​ലെ ന​സ്ര​ത്ത്ഹി​ൽ ഡി ​പോ​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്. 215 പോ​യി​ന്‍റാ​ണു​ള്ള​ത്. കോ​ട്ട​യം മൗ​ണ്ട് കാ​ർ​മ​ൽ (200), വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് (192), ബ്ര​ഹ്‌​മ​മം​ഗ​ലം വി​എ​ച്ച്എ​സ്എ​സ് ( 179) എ​ന്നീ സ്‌​കൂ​ളു​ക​ൾ ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലെ മു​ന്നേ​റ്റ​ക്കാ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

 

ശാ​​സ്ത്ര​​മേ​​ള​​ക​​ൾ ഭാ​​വി​​ശാ​​സ്ത്ര​​ത്തി​​ന്‍റെ വാ​​തി​​ൽ: ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി


കു​​റ​​വി​​ല​​ങ്ങാ​​ട്: ശാ​​സ്ത്ര​​മേ​​ള​​ക​​ൾ ഭാ​​വി ശാ​​സ്ത്ര​​ത്തി​​ന്‍റെ വാ​​തി​​ലു​​ക​​ളാ​​ണെ​​ന്ന് ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി പ​​റ​​ഞ്ഞു. ജി​​ല്ലാ ശാ​​സ്‌​​ത്രോ​​ത്സ​​വ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു എം​​പി. മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.


ലോ​​ഗോ ഡി​​സൈ​​ൻ ചെ​​യ്ത​​തി​​നു​​ള്ള സ​​മ്മാ​​ന​​വും എം​​എ​​ൽ​​എ ന​​ൽ​​കി. ജി​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ഹ​​ണി അ​​ല​​ക്‌​​സാ​​ണ്ട​​ർ, നാ​​സ​​ർ മു​​ണ്ട​​ക്ക​​യം, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ, അ​​ധ്യാ​​പ​​ക​​സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ൾ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

 

വി​സ്മ​യ​ക്കാ​ഴ്ച​യാ​യി അ​മ്മ​ക്കി​ളി​ക്കൂ​ട്

കു​​റ​​വി​​ല​​ങ്ങാ​​ട്: ക​​ളി​​മ​​ണ്ണി​​ന് മാ​​തൃ​​സ്‌​​നേ​​ഹ​​ത്തി​​ന്‍റെ ഇ​​ത്ര​​യും ശ​​ക്തി സ​​മ്മാ​​നി​​ക്കാ​​നാ​​കു​​മോ എ​​ന്ന് കാ​​ഴ്ച​​ക്കാ​​ർ​​ക്ക് വി​​സ്മ​​യം. ജി​​ല്ലാ സ്‌​​കൂ​​ൾ പ്ര​​വൃ​​ത്തി പ​​രി​​ച​​യ​​മേ​​ള​​യി​​ൽ കാ​​ഴ്ച​​ക്കാ​​രെ ഏ​​റ്റ​​വും ആ​​ക​​ർ​​ഷി​​ച്ച ഇ​​ന​​മാ​​യി​​രു​​ന്ന ക്ലേ​​മോ​​ഡ​​ലിം​​ഗ്.


കി​​ളി​​ക്കൂ​​ട്ടി​​ൽ കു​​ഞ്ഞി​​ക്കി​​ളി​​ക​​ൾ​​ക്ക് ഭ​​ക്ഷ​​ണം ന​​ൽ​​കു​​ന്ന അ​​മ്മ​​ക്കി​​ളി​​യു​​ടെ മാ​​തൃ​​ഭാ​​വ​​മാ​​യി​​രു​​ന്നു വി​​ഷ​​യം. കൗ​​മാ​​ര​​മ​​ന​​സു​​ക​​ളി​​ൽ മാ​​തൃ​​ഭാ​​വം നി​​റ​​ഞ്ഞ​​പ്പോ​​ൾ കാ​​ഴ്ച​​ക്കാ​​ർ ശ​​രി​​ക്കും വി​​സ്മ​​യ​​ത്തി​​ലാ​​യി. അ​​ത്ര​​മാ​​ത്രം മ​​നോ​​ഹ​​ര​​വും വ​​ശ്യ​​ത​​നി​​റ​​ഞ്ഞ​​തു​​മാ​​യി​​രു​​ന്നു സൃ​​ഷ്ടി​​ക​​ൾ.ഇ​​ളം​​ത​​ല​​മു​​റ​​യ്ക്ക് പ​​ഴം ക​​ഴി​​ക്കു​​ന്ന കു​​ര​​ങ്ങ​​നാ​​യി​​രു​​ന്നു വി​​ഷ​​യം. അ​​തി​​ലും മി​​ക​​ച്ച സൃ​​ഷ്ടി​​ക​​ൾ ഏ​​റെ​​യാ​​യി​​രു​​ന്നു.

ആ​വേ​ശം കെ​ടു​ത്തി ഓ​ൺ​ലൈ​ൻ ഫ​ലം


കു​റ​വി​ല​ങ്ങാ​ട്: കാ​ത്തി​രു​ന്ന ഫ​ലം പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ ക​ര​ഘോ​ഷ​വും പൊ​ട്ടി​ക്ക​ര​ച്ചി​ലും തു​ള്ളി​ച്ചാ​ട​ലു​മൊ​ക്കെ ഓ​ർ​മ മാ​ത്ര​മാ​യി. ആ​കാം​ക്ഷ​യു​ടെ കൊ​ടി​മു​ടി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ മൈ​ക്കി​ലൂ​ടെ​യെ​ത്തു​ന്ന ഫ​ല​പ്ര​ഖ്യാ​പ​ന​മി​ല്ലാ​ത്ത​ത് മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും ഒ​പ്പ​മെ​ത്തു​ന്ന അ​ധ്യാ​പ​ക​ർ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കു​മൊ​ക്കെ നി​സം​ഗ​ത സ​മ്മാ​നി​ക്കു​ന്നു. മ​ത്സ​ര​ഫ​ല​ങ്ങ​ളെ​ല്ലാം ഓ​ൺ​ലൈ​ൻ സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കു​ന്ന രീ​തി​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

പ​​സി​​ലി​​ൽ പാ​​ർ​​ക്കൊ​​രു​​ക്കിജെ​​ഫി​​ൻ ബെ​​ന്നി​​ക്ക് ഒ​​ന്നാം​​സ്ഥാ​​നം


കു​​റ​​വി​​ല​​ങ്ങാ​​ട്: ഗ​​ണി​​ത​​ശാ​​സ്ത്ര പ​​സി​​ലി​​ൽ പാ​​ർ​​ക്കൊ​​രു​​ക്കി​​യ ജെ​​ഫി​​ന് ഒ​​ന്നാം​​സ്ഥാ​​നം. ജി​​ല്ലാ സ്‌​​കൂ​​ൾ ഗ​​ണി​​ത​​ശാ​​സ്‌​​ത്രോ​​ത്സ​​വ​​ത്തി​​ലാ​​ണ് ജെ​​ഫി​​ന്‍റെ മു​​ന്നേ​​റ്റം. ഒ​​രു പാ​​ർ​​ക്കൊ​​രു​​ക്കു​​മ്പോ​​ൾ അ​​തി​​ൽ എ​​ന്തൊ​​ക്കെ വേ​​ണ​​മെ​​ന്ന ചോ​​ദ്യ​​ത്തി​​ന് ഉ​​ത്ത​​ര​​ങ്ങ​​ൾ ന​​ൽ​​കി​​യാ​​ൽ ജെ​​ഫി​​ന്‍റെ പ​​സി​​ൽ പാ​​സാ​​കും.


കു​​ര്യ​​നാ​​ട് സെ​​ന്‍റ് ആ​​ൻ​​സ് സ്‌​​കൂ​​ൾ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​യാ​​യ ജെ​​ഫി​​ൻ എ ​​ഗ്രേ​​ഡോ​​ടെ​​യാ​​ണ് വി​​ജ​​യം നേ​​ടി​​യ​​ത്. ഹൈ​​സ്‌​​കൂ​​ൾ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് മു​​ന്നേ​​റ്റം. പാ​​ലാ ഗ​​വ. ടെ​​ക്‌​​നി​​ക്ക​​ൽ സ്‌​​കൂ​​ളി​​ൽ ഗ​​ണി​​ത​​ശാ​​സ്ത്രാ​​ധ്യാ​​പ​​ക​​നാ​​യ ബെ​​ന്നി കൊ​​ച്ചു​​കി​​ഴ​​ക്കേ​​ട​​ത്തി​​ന്‍റെ​​യും വി​​ദേ​​ശ​​ത്ത് ന​​ഴ്‌​​സാ​​യ സീ​​ന​​യു​​ടെ​​യും മ​​ക​​നാ​​ണ് ഈ ​​മി​​ടു​​ക്ക​​ൻ.

 

പ്ര​വൃ​ത്തിപ​രി​ച​യ​മെ​ന്നാ​ൽ കു​റ​വി​ല​ങ്ങാ​ട്ടെ പി​ള്ളേ​രാ...


പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ൽ കി​രീ​ടം ചൂ​ടി കു​റ​വി​ല​ങ്ങാ​ട് ഉ​പ​ജി​ല്ല. ഈ​രാ​റ്റു​പേ​ട്ട​യു​മാ​യി ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ടി​യാ​ണ് കു​റ​വി​ല​ങ്ങാ​ടി​ന്‍റെ വി​ജ​യം. 10 പോ​യി​ന്‍റു​ക​ളു​ടെ ലീ​ഡി​ലാ​ണ് കു​റ​വി​ല​ങ്ങാ​ട് വി​ജ​യി​ച്ച​ത്. 652 പോ​യി​ന്‍റാ​ണ് കു​റ​വി​ല​ങ്ങാ​ടി​ന്. ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് 642. മ​റ്റ് ഉ​പ​ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല: ച​ങ്ങ​നാ​ശേ​രി (586), ഏ​റ്റു​മാ​നൂ​ർ (530), കോ​ട്ട​യം ഈ​സ്റ്റ് (523), പാ​ലാ (492), കോ​ട്ട​യം വെ​സ്റ്റ് (482), കാ​ഞ്ഞി​ര​പ്പ​ള്ളി (479), വൈ​ക്കം (471), ക​റു​ക​ച്ചാ​ൽ (422), രാ​മ​പു​രം (395), പാ​മ്പാ​ടി (380), കൊ​ഴു​വ​നാ​ൽ (165).

District News

ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം: പ​ന​ങ്ങാ​ട് ചാ​ന്പ്യ​ൻ

ചാ​വ​ക്കാ​ട്: ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ൽ 352 പോ​യി​ന്‍റ് നേ​ടി പ​ന​ങ്ങാ​ട് എ​ച്ച്എ​സ്എ​സ് ചാ​ന്പ്യ​ൻ​മാ​ർ.

306 പോ​യി​ന്‍റ് വീ​തം നേ​ടി ചാ​ല​ക്കു​ടി എ​സ്എ​ച്ച് സി​ജി​എ​ച്ച്എ​സ്എ​സും മ​മ്മി​യൂ​ർ എ​ൽ​എ​ഫ് സി​ജി​എ​ച്ച്എ​സ്എ​സും ര​ണ്ടാം​സ്ഥാ​നം പ​ങ്കി​ട്ടു.

1100 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് 6200 വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ച മേ​ള​യി​ൽ ചെ​ന്ത്രാ​പ്പി​ന്നി നാ​ലാം​സ്ഥാ​ന​വും (283) പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ് അ​ഞ്ചാം​സ്ഥാ​ന​വും (277) നേ​ടി. ഉ​പ​ജി​ല്ല​യി​ൽ 1243 പോ​യി​ന്‍റോ​ടെ ചാ​ല​ക്കു​ടി ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഇ​രി​ങ്ങാ​ല​ക്കു​ട (1218), തൃ​ശൂ​ർ ഈ​സ്റ്റ് (1211) ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി​യ​പ്പോ​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ(1165) കു​ന്നം​കു​ളം (1111) ഉ​പ​ജി​ല്ല​ക​ൾ​നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

അ​പ​ക​ട​ഭൂ​മി​ക​ളി​ൽ സു​ര​ക്ഷാക​വ​ച​മാ​യി
ന​വീ​ന്‍റെ സ്മാ​ർ​ട്ട് സേ​ഫ്റ്റി ഹെ​ൽ​മ​റ്റ്

ചാ​വ​ക്കാ​ട്: ദു​ര​ന്ത​ഭൂ​മി​ക​ളി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ര​ക്ഷി​ക്കാ​ൻ ജീ​വ​ൻ പ​ണ​യം വ​ച്ച് ഇ​റ​ങ്ങു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന സ്മാ​ർ​ട്ട് സേ​ഫ്റ്റി ഹെ​ൽ​മ​റ്റ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ക​യാ​ണ് കു​ന്നം​കു​ളം ബ​ഥ​നി സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ന​വീ​ൻ മ​ണ്ടും​പാ​ൽ.

ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ലെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഐ​ഒ​ടി മ​ത്സ​ര​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ന​വീ​ന്‍റെ സൃ​ഷ്ടി സ​ന്ദ​ർ​ശ​ക​രു​ടെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി. വൈ​ഫൈ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ഹെ​ൽ​മെ​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​പ​ക​ട​ഭൂ​മി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി കാ​ണാ​താ​യാ​ലും, ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ പു​റ​ത്ത് നി​ൽ​ക്കു​ന്ന​വ​ർ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​നം, ച​ല​നം, പ​രി​സ​ര​സാ​ഹ​ചര്യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​യി അ​റി​യാ​നാ​കും.

നി​ല​വി​ൽ ക​ൺ​സ്ട്ര​ക്ഷ​ൻ, മൈ​നിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഈ ​സം​വി​ധാ​നം പ്രാ​യോ​ഗി​ക​മാ​ക്കാ​ൻ വൈ​ഫൈ ല​ഭ്യ​ത പ്ര​ശ്ന​മു​ണ്ടെ​ങ്കി​ലും, അ​തി​നു​ള്ള പ​രി​ഹാ​ര​മാ​യി സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രാ​ക്കിം​ഗ് ചി​പ്പ് ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ന​വീ​ൻ. ഇ​തി​ലൂ​ടെ അ​ഞ്ച് മു​ത​ൽ പ​ത്ത് കി​ലോ​മീ​റ്റ​ർ വ​രെ ദൂ​ര​ത്തു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ്മാ​ർ​ട്ട് ഹെ​ൽ​മെ​റ്റ് ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​കും.

വെ​ബ് പേ​ജ് ഹോ​സ്റ്റിം​ഗി​ന്‍റെ സ​ഹാ​യ​ത്തോ​ടെ, ഹെ​ൽ​മ​റ്റി​ൽ നി​ന്നു​ള്ള ഡാ​റ്റ നേ​രി​ട്ട് ഏ​തെ​ങ്കി​ലും ഉ​പ​ക​ര​ണ​ത്തി​ലേ​ക്ക് (മൊ​ബൈ​ൽ/​ലാ​പ്ടോ​പ്പ്) പ​ങ്കി​ടാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് സം​വി​ധാ​ന​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വെ​റും നാ​ലു​ദി​വ​സ​ത്തെ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് ന​വീ​ൻ ഈ ​പ്രോ​ജ​ക്ട് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ശാ​സ്ത്രോ​ത്സ​വം സ​മാ​പി​ച്ചു

ചാ​വ​ക്കാ​ട്: തൃ​ശൂ​ർ റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ​യും കേ​ര​ള സ്കൂ​ൾ സ്കി​ൽ ഫെ​സ്റ്റി​വ​ലി​ന്‍റെ​യും സ​മാ​പ​ന​സ​മ്മേ​ള​നം മ​മ്മി​യൂ​ർ എ​ൽ​എ​ഫ് സി​ജി​എ​ച്ച്എ​സ്എ​സി​ൽ മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ൻ​സ്, ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ, ഉ​പഡ​യ​റ​ക്ട​ർ പി.​എം. ബാ​ല​കൃ​ഷ്ണ​ൻ, കെ.​കെ. മു​ബാ​റ​ക്ക്, എ. ​സാ​യി​നാ​ഥ​ൻ, ഡി​ഇ​ഒ​മാ​രാ​യ കെ.​എ​സ്. രോ​ഹി​ത് ന​ന്ദ​കു​മാ​ർ, ടി. ​ഷൈ​ല, എ​ഇ​ഒ​മാ​രാ​യ എ. ​മൊ​യ്തീ​ൻ, വി.​ബി. സി​ന്ധു, ഷീ​ബ ചാ​ക്കോ, എം.​ടി. സം​ഗീ​ത, പ്രി​ൻ​സി​പ്പ​ൽ എം.​ഡി. ഷീ​ബ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റീ​ന ജേ​ക്ക​ബ്, പി.​എ​സ്. ഷൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ന് അ​നു​ഗ്ര​ഹ് വ​ര​ച്ച ലോ​ഗോ

കോ​ത​മം​ഗ​ലം: എ​റ​ണാ​കു​ളം റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം ലോ​ഗോ മ​ത്സ​ര​ത്തി​ൽ കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​നു​ഗ്ര​ഹ് സാ​ബു വ​ര​ച്ച ലോ​ഗോ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​നു​ഗ്ര​ഹ് ക​ഴി​ഞ്ഞ​വ​ർ​ഷം കേ​ര​ള സ്കൂ​ൾ ഒ​ളി​മ്പി​ക്സ് സു​വ​നീ​റി​ന് ഉ​ജ്ജ്വ​ലം എ​ന്ന പേ​ര് നി​ർ​ദേ​ശി​ച്ച് ലോ​ഗോ വ​ര​ച്ച​തി​ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യി​ൽ​നി​ന്നും സ​മ്മാ​നം നേ​ടി​യി​രു​ന്നു. ക​ലാ​കാ​ര​നും കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യ സാ​ബു ആ​ര​ക്കു​ഴ​യു​ടെ മ​ക​നാ​ണ് അ​നു​ഗ്ര​ഹ്.

District News

ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ല്‍ ചേ​ര്‍​ത്ത​ല ഉ​പ​ജി​ല്ല മു​ന്നി​ല്‍

മാ​വേ​ലി​ക്ക​ര: ആ​ല​പ്പു​ഴ റ​വ​ന്യു ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ഒ​ന്നാം ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ചേ​ര്‍​ത്ത​ല ഉ​പ​ജി​ല്ല മു​ന്നി​ല്‍. ആ​കെ​യു​ള്ള 221ല്‍ 121 ​മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ലം വ​ന്ന​പ്പോ​ള്‍ ചേ​ര്‍​ത്ത​ല ഉ​പ​ജി​ല്ല 1135 പോ​യി​ന്‍റോടെ ഓ​ന്നാ​മ​തും ആ​ല​പ്പു​ഴ ഉ​പ​ജി​ല്ല 914 പോ​യി​ന്‍റോടെ ര​ണ്ടാ​മ​തും കാ​യം​കു​ളം ഉ​പ​ജി​ല്ല 887 പോ​യി​ന്‍റോടെ മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി​.

സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ ഹ​രി​പ്പാ​ട് ഗ​വ.​ ജിഎ​ച്ച്എ​സ്എ​സ് 204 പോ​യി​ന്‍റോടെ ഒ​ന്നാം സ്ഥാ​ന​ത്തും താ​മ​ര​ക്കു​ളം വി​വി​എ​ച്ച്എ​സ് 196 പോ​യി​ന്‍റോടെ ര​ണ്ടാം സ്ഥാ​ന​ത്തും പൂ​ങ്കാ​വ് എം​ഐ​എ​ച്ച്എ​സ് 181 പോ​യി​ന്‍റോടെ മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി.

നി​ല​വി​ല്‍ ന​ട​ന്ന ഇ​ന​ങ്ങ​ളി​ല്‍ ശാ​സ്ത്ര മേ​ള​യി​ല്‍ ചേ​ര്‍​ത്ത​ല ഉ​പ​ജി​ല്ല 90 പോ​യി​ന്‍റോടെ ഒ​ന്നാ​മ​തും, ആ​ല​പ്പു​ഴ ഉ​പ​ജി​ല്ല 86 പോ​യി​ന്‍റോടെ ര​ണ്ടാ​മ​തും കാ​യം​കു​ളം ഉ​പ​ജി​ല്ല 72 പോ​യി​ന്‍റോടെ മൂ​ന്നാ​മ​തും എ​ത്തി​യി​ട്ടു​ണ്ട്.

ഗ​ണി​ത​ശാ​ത്ര​മേ​ള​യി​ല്‍ ആ​ല​പ്പു​ഴ ഉ​പ​ജി​ല്ല 148 പോ​യി​​ന്‍റോടെ ഒ​ന്നാ​മ​തും കാ​യം​കു​ളം ഉ​പ​ജി​ല്ല 119 പോ​യി​​ന്‍റോടെ ര​ണ്ടാം സ്ഥാ​ന​ത്തും തു​റ​വൂ​ര്‍ ഉ​പ​ജി​ല്ല 115 പോ​യിന്‍റോടെ മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി.

റ​വ​ന്യു ജി​ല്ലാ ശാ​സ്ത്ര​മേ​ള​ക​ളും ചെ​ങ്ങ​ന്നൂ​ര്‍ റീ​ജണ്‍ സ്‌​കി​ല്‍ ഫെ​സ്റ്റും മ​റ്റം സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സി​ല്‍ എം.എ​സ്. അ​രു​ണ്‍​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ നൈ​നാ​ന്‍ സി. ​കു​റ്റി​ശേ​രി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​വ​ര്‍​ഗീ​സ് ക​ളി​ക്ക​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​സ്. രാ​ജേ​ഷ്, കെ. ​സു​ധ, സ​ജി സു​രേ​ന്ദ്ര​ന്‍, ഡോ. ​കെ.ജെ. ​ബി​നു, എ​ച്ച്. റീ​ന, ഡാ​നി​യ​ല്‍ ജോ​ര്‍​ജ്, ഷൈ​നി തോ​മ​സ്, സി. ​ജ്യോ​തി​കു​മാ​ര്‍ ആ​ര്‍. ത​നു​ജ, കെ.എ​സ്. അ​ജി​ത്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഇ.​എ​സ്. ശ്രീ​ല​ത സ്വാ​ഗ​ത​വും പോ​രു​വ​ഴി ബാ​ല​ച​ന്ദ്ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up