കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിലെ ഗണിതമേളയിൽ എച്ച്എസ്എസ് വിഭാഗത്തിൽ നടന്ന സ്റ്റിൽ മോഡൽ മത്സര
കോട്ടയ്ക്കൽ: പുത്തൻ കണ്ടുപിടിത്തങ്ങളും നവീന ആശയങ്ങളും അറിവുകളും സംയോജിപ്പിച്ച് കുട്ടി ശാസ്ത്രഞ്ജൻമാരെത്തിയ മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് കോട്ടൂർ സ്കൂളിൽ സമാപനം. എഐ സാങ്കേതികവിദ്യയെയും ചാറ്റ് ജിപിടിയെയും കൂട്ടുപിടിച്ചാണ് ഭൂരിഭാഗം പേരും മേളയിലെത്തിയത്.
വർക്കിംഗ്, സ്റ്റിൽ മോഡലുകളിൽ നൂതന ആശയങ്ങളാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്. ഉരുൾപൊട്ടലും മണ്ണൊലിപ്പും തടയാനുള്ള സംവിധാനം, മെഡിക്കൽ രംഗത്തെ എഐ സാധ്യത, വീടുകളിലെ സുരക്ഷാ മാർഗങ്ങൾ, യുദ്ധഭൂമിയിലെ നേർക്കാഴ്ച്ച, മാലിന്യ സംസ്കരണത്തിലെ നൂതന മാർഗം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനമാണ് വിദ്യാർഥികൾ നിർമിച്ചെടുത്തത്. മേളയുടെ അവസാന ദിനമായ ഇന്ന് പ്രവൃത്തി പരിചയ മേളയാണ് നടക്കുന്നത്. എട്ട് പുതിയ ഇനങ്ങൾ ഉൾപ്പെടെ 35 ഇനങ്ങളാണ് പ്രവൃത്തി പരിചയ മേളക്കെത്തുന്നത്.
ശാസ്ത്രോത്സവത്തിൽ രണ്ടാംദിനത്തിലും വേങ്ങര ഉപജില്ലയാണ് മുന്നിലുള്ളത്. 614 പോയിന്റ് നേടിയാണ് വേങ്ങരയുടെ കുതിപ്പ്. 568 പോയിന്റ് നേടി കൊണ്ടോട്ടി ഉപജില്ല രണ്ടാമതും 564 പോയിന്റുമായി തിരൂർ മൂന്നാം സ്ഥാനത്തുമാണ്.
സ്കൂളുകളിൽ 218 പോയിന്റ് നേടി സിഎച്ച്എസ്എസ് അടക്കാക്കുണ്ടാണ് ഒന്നാം സ്ഥാനത്തുള്ളത്. 210 പോയിന്റുമായി പിപിഎംഎച്ച്എസ്എസ് കൊട്ടുക്കര രണ്ടും 206 പോയിന്റ് നേടി കെഎച്ച്എംഎച്ച്എസ് ആലത്തിയൂർ മൂന്നാം സ്ഥാനത്തുമാണ്.
ശാസ്ത്രവിഭാഗത്തിൽ വേങ്ങര, കൊണ്ടോട്ടി, മേലാറ്റൂർ ഉപജില്ലകളാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തുള്ളത്. സാമൂഹിക ശാസ്ത്ര വിഭാഗത്തിൽ നിലന്പൂർ, മലപ്പുറം, കുറ്റിപ്പുറം ഉപജില്ലകളും ഗണിതത്തിൽ മേലാറ്റൂർ, കൊണ്ടോട്ടി, തിരൂർ ഉപജില്ലകളും ഐടി മേളയിൽ വേങ്ങര, തിരൂർ, പൊന്നാനി ഉപജില്ലകളുമാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്. വിഎച്ച്എസ്ഇ സ്കിൽ ഫെസ്റ്റ് സമാപിച്ചപ്പോൾ 34 പോയിന്േറാടെ പിഎംഎസ്എ വിഎച്ച്എസ്ഇ ചാപ്പനങ്ങാടി ചാന്പ്യൻമാരായി. 33 പോയന്റുമായി ജിവിഎച്ച്എസ്എസ് പുല്ലാനൂർ, 30 പോയന്റുമായി ജിവിഎച്ച്എസ്എസ് അലനല്ലൂർ സ്കൂളുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
Tags : Science Festival Local News Nattuvishesham Malappuram